Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2026 2:37 PM GMT Updated On
date_range 20 July 2026 2:37 PM GMTയുക്രൈനിൽ മലയാളിയടക്കം 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; ആക്രമിച്ചത് റഷ്യ
text_fieldsവെള്ളരിക്കുണ്ട് (കാസർകോട്): യുക്രൈനിൽ കപ്പലിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ജോയൽ - സാലി ദമ്പതികളുടെ മകൻ അഖിൽ ജോയൽ( 26) ആണ് മരിച്ച മലയാളി.
ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ടുപേരെ യുക്രൈൻ സേന രക്ഷിച്ചു.
കൊല്ലപ്പെട്ട അഖിൽ ജോയൽ19ാം വയസ്സിലാണ് മർച്ചന്റ് നേവിയിൽ ജോലിക്ക് ചേർന്നത്. മികച്ച വടംവലി താരം കൂടിയാണ് ജോയൽ.
Updating.....
Next Story


