ഇന്ത്യൻ കപ്പലിന് നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം
text_fieldsസിക്കയിൽ നിന്ന് ഡർബനിലേക്ക് പുറപ്പെട്ട മാൾട്ട പതാകയുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്
ദുബൈ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. കപ്പലിന് നേരെ യന്ത്രത്തോക്കുകളും ഗ്രനേഡുകളും പ്രയോഗിച്ച അക്രമികൾ കപ്പലിനുള്ളിൽ പ്രവേശിച്ചതായാണ് വിവരം. ഇന്ത്യയിലെ സിക്കയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്ക് പുറപ്പെട്ട മാൾട്ട പതാകയുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്. സോമാലിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണമാണിതെന്നും ഇവർ താവളമായി ഉപയോഗിക്കാൻ ഇറാനിയൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് സെന്റർ സമീപത്തുള്ള കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം നിരവധി മത്സ്യബന്ധന ബോട്ടുകൾ സോമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തിട്ടുണ്ട്.


