Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരോഗ്യനില ഗുരുതരമായി...

ആരോഗ്യനില ഗുരുതരമായി തുടരുന്നു; മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ വെന്‍റിലേറ്ററിൽ

text_fields
bookmark_border
khaleda zia
cancel
camera_alt

ഖാലിദ സിയ

Listen to this Article

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ (80) ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​രീ​ര​ത്തി​ൽ ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​യു​ക​യും കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് കൂ​ടു​ക​യും ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ​കൂ​ടി​യാ​യ ഖാ​ലി​ദ​യെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ന​വം​ബ​ർ 23നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഹൃ​ദ​യ​മി​ടിപ്പി​ലെ താ​ള​പ്പി​ഴ​യെ തു​ട​ർ​ന്ന് നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷം കാ​ർ​ഡി​യാ​ക് ഐ.​സി.​യു​വി​ലേ​ക്കും പിന്നീട് വെ​ന്റി​ലേ​റ്റ​റി​ലേ​ക്കും മാ​റ്റി. അണുബാധ ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.

1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു ബീഗം ഖാലിദ സിയ. 1991-ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്ര‌ത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. ഖാലിദയുടെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) സ്ഥാപിച്ചത്.

ഖാലിദ സിയയുടെ ആരോഗ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് മോദി പറഞ്ഞു.

വിദഗ്ധ ചികിത്സക്കായി ലണ്ടനിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇത് നടന്നിട്ടില്ല.

Show Full Article
TAGS:bangladesh khaleda zia Bangladesh Prime Minister Bangladesh Nationalist Party Latest News 
News Summary - Bangladesh Ex-PM Khaleda Zia's Health Deteriorates, Put On Ventilator
Next Story