Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ആർക്കും വേണ്ടാത്ത...

'ആർക്കും വേണ്ടാത്ത യുദ്ധം തുടങ്ങി, വൈറ്റ് ഹൗസ് സദ്ദാം ഹുസൈന്റെ റസ്റ്റോറന്റ് പോലെയാക്കി'; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ബരാക് ഒബാമ

text_fields
bookmark_border
Former US President Barack Obama With Donald Trump
cancel

വാഷിംഗ്ടൺ: നവംബർ മൂന്നിന് നടക്കുന്ന നിർണായകമായ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരെ രൂക്ഷമായ കടന്നാക്രമണവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ. ഒഹായോ, മിഷിഗൺ എന്നീ സ്വിംഗ് സ്റ്റേറ്റുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയാണ് ട്രംപിന്റെ ഭരണനയങ്ങളെയും അനാവശ്യ യുദ്ധനീക്കങ്ങളെയും ഒബാമ കടന്നാക്രമിച്ചത്.

നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പൂർണ നിയന്ത്രണത്തിലുള്ള യു.എസ് കോൺഗ്രസിന്റെ ഇരുസഭകളിലെയോ അല്ലെങ്കിൽ ഒരെണ്ണത്തിലെയോ ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റുകളുടെ തീവ്രശ്രമങ്ങൾക്ക് ഊർജം പകരാനാണ് ജനപ്രിയ നേതാവായ അറുപത്തിയഞ്ചുകാരൻ ഒബാമ പ്രചാരണരംഗത്തിറങ്ങിയത്.

'ആരും ആവശ്യപ്പെടാത്ത യുദ്ധം തുടങ്ങി'; ട്രംപിന്റെ അഴിമതിയെ കടന്നാക്രമിച്ച് ഒബാമ

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിലും ജീവിതച്ചെലവ് വർദ്ധിച്ചതിലും ട്രംപ് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കിയ ഒബാമ, ക്ലീവ്‌ലൻഡിലെ റാലിയിൽ വെച്ച് തുറന്നടിച്ചു

"നിലവിലെ പ്രസിഡന്റ് തുടർച്ചയായി തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് ചെയ്തത്. അതിലേറ്റവും പ്രധാനം, ആരും ചോദിക്കാത്തതും അനാവശ്യവുമായ ഒരു യുദ്ധം അദ്ദേഹം തുടങ്ങി വെച്ചു എന്നതാണ്. ആധുനിക ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം കുത്തഴിഞ്ഞ ഭരണം, ക്രൂരത, അഴിമതി, കഴിവുകേട് എന്നിവയാണ് കഴിഞ്ഞ രണ്ടു വർഷമായി നാം കാണുന്നത്. 'ഇനിയിത് മതി' എന്ന് ഉറക്കെ പറയാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഒഹായോയിൽ നിന്ന് നാം ആ മാറ്റത്തിന് വോട്ട് ചെയ്യുകയാണ്."

— ഒബാമ ആഹ്വാനം ചെയ്തു.

ട്രംപിന്റെ വൈറ്റ് ഹൗസിലെ ആഡംബര മോടിപിടിപ്പിക്കലുകളെയും ദേശീയ സ്മാരകങ്ങളിലെ അശാസ്ത്രീയ നിർമാണങ്ങളെയും ഒബാമ രൂക്ഷമായി പരിഹസിച്ചു. 'സദ്ദാം ഹുസൈൻ ഒരു ചീസ് കേക്ക് ഫാക്ടറി തുറന്നതുപോലെയാണ് ട്രംപ് വൈറ്റ് ഹൗസ് മാറ്റിയിരിക്കുന്നത്' എന്ന് ഒബാമ പരിഹസിച്ചു.

മിഷിഗണിൽ അബ്ദുൽ എൽ-സയ്യിദിനായി പ്രചാരണം; ഒഹായോയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മിഷിഗണിൽ യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന പാർട്ടിയുടെ ഇടതുപക്ഷ മുഖമായ അബ്ദുൽ എൽ-സയ്യിദിനായും ഒബാമ വോട്ട് അഭ്യർത്ഥിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സുമായി കടുത്ത പോരാട്ടത്തിലാണ് അബ്ദുൽ എൽ സയിദ്. നിലവിലെ ഡെമോക്രാറ്റിക് സെനറ്റർ എലിസ സ്ലോട്ട്കിനെയും അബ്ദുൽ എൽ-സയ്യിദിനെയും ഒരുമിച്ച് ചൂണ്ടിക്കാട്ടി ഒബാമ സംസാരിച്ചു. 'യു.എസ് സെനറ്റിൽ നിങ്ങൾക്കായി പോരാടാൻ ഒരു മുസ്‌ലിം പുരുഷനും ഒരു ജൂത വനിതയും ഒന്നിച്ചു നിൽക്കുന്ന അപൂർവ കരുത്തിനെ സങ്കൽപിച്ചു നോക്കൂ; മിഷിഗണ് അഭിമാനിക്കാൻ കഴിയുന്ന ഒന്നാണത്' എന്ന് ഒബാമ പറഞ്ഞു. ഒഹായോയിൽ മുൻ സെനറ്റർ ഷെറോഡ് ബ്രൗൺ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹസ്റ്റഡിനെതിരെയാണ് മത്സരിക്കുന്നത്. ഗവർണർ സ്ഥാനത്തേക്ക് ഡെമോക്രാറ്റ് എമി ആക്ടനും റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമിയും തമ്മിലാണ് പോരാട്ടം. രണ്ടു മത്സരങ്ങളിലും ഡെമോക്രാറ്റുകൾ നേരിയ ലീഡ് പ്രവചിക്കുന്നുണ്ടെങ്കിലും മത്സരം കടുപ്പമേറിയതാണ്.

രണ്ട് സംസ്ഥാനങ്ങളിലും ഏർലി വോട്ടിംഗ് ആരംഭിച്ച പശ്ചാത്തലത്തിൽ, വോട്ട് ചെയ്യാൻ ഒട്ടും മടിച്ചുനിൽക്കരുതെന്നും കാലതാമസം വരുത്താതെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും ഒബാമ വോട്ടർമാരോട് ആവശ്യപ്പെട്ടു. സർവേകൾ പ്രകാരം ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കാൻ സാധ്യതയുണ്ടെങ്കിലും സെനറ്റിൽ ഇരുപാർട്ടികളും തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:barack obama US midterm election Donald Trump 
News Summary - 'Started an Unnecessary War': Obama Tears into Trump Ahead of Nov 3 US Midterms
Next Story