Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകം​​ബോ​​ഡി​​യ...

കം​​ബോ​​ഡി​​യ -താ​​യ്‍ല​​ൻ​​ഡ് സം​​ഘ​​ർ​​ഷം; 80,000 പേ​​ർ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി

text_fields
bookmark_border
കം​​ബോ​​ഡി​​യ -താ​​യ്‍ല​​ൻ​​ഡ് സം​​ഘ​​ർ​​ഷം; 80,000 പേ​​ർ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി
cancel

സു​​റി​​ൻ (താ​​യ്‍ല​​ൻ​​ഡ്): കം​​ബോ​​ഡി​​യ- താ​​യ്‍ല​​ൻ​​ഡ് സം​​ഘ​​ർ​​ഷ​​ത്തെ തു​​ട​​ർ​​ന്ന് ഇ​​രു രാ​​ഷ്ട്ര​​ങ്ങ​​ളി​​ലെ​​യും അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ വീ​​ടൊ​​ഴി​​ഞ്ഞ് അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി. താ​​യ്‍ല​​ൻ​​ഡി​​ൽ 58000ത്തി​​ല​​ധി​​കം പേ​​ർ അ​​ഭ​​യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​യ​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. 23000ത്തി​ല​ധി​കം പേ​​രെ ഒ​​ഴി​​പ്പി​​ച്ച​​താ​​യാ​​ണ് കം​​ബോ​​ഡി​​യ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക പ്ര​​തി​​ക​​ര​​ണം. താ​​യ്‍ല​​ൻ​​ഡി​​ൽ ഒ​​രു സൈ​​നി​​ക​​ൻ ഉ​​ൾ​​പ്പെ​​ടെ 14 പേ​​രാ​​ണ് ഇ​​തു​​വ​​രെ കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​റു​​പ​​തി​​ല​​ധി​​കം പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

താ​യ്‍ല​ൻ​ഡി​ൽ 19ഉം ​കം​ബോ​ഡി​യ​യി​ൽ 13ഉം ​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മേ​​യ് മാ​​സ​​ത്തി​​ൽ വെ​​ടി​​വെ​​പ്പി​​ൽ കം​​ബോ​​ഡി​​യ​​ൻ സൈ​​നി​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​തു​​മു​​ത​​ൽ സം​​ഘ​​ർ​​ഷാ​​വ​​സ്ഥ നി​​ല​​നി​​ൽ​​ക്കു​​ന്നു. ബു​​ധ​​നാ​​ഴ്ച അ​​ഞ്ച് താ​​യ് സൈ​​നി​​ക​​ർ​​ക്ക് അ​​തി​​ർ​​ത്തി​​യി​​ലെ കു​​ഴി​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ വ്യാ​​പ​​ന​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്. എ​​തി​​ർ​​പ​​ക്ഷ​​മാ​​ണ് ആ​​ദ്യം വെ​​ടി​​യു​​തി​​ർ​​ത്ത​​തെ​​ന്ന് ര​​ണ്ട് രാ​​ജ്യ​​ങ്ങ​​ളും ആ​​രോ​​പി​​ക്കു​​ന്നു.

ഇ​രു​രാ​ഷ്ട്ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​തി​ർ​ത്തി അ​ട​ക്കു​ക​യും ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച് സ്ഥാ​ന​പ​തി​ക​ളെ തി​രി​ച്ചു​വി​ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​​തി​​ർ​​ത്തി​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ആ​​റി​​ട​​ത്ത് മൂ​ന്നു​ദി​​വ​​സ​​മാ​​യി വെ​​ടി​​വെ​​പ്പ് ന​​ട​​ക്കു​​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ 80 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. അ​തി​നി​ടെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി ന്യൂ​യോ​ർ​ക്കി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന 10 രാ​ഷ്ട്ര ആ​സി​യാ​ൻ കൂ​ട്ടാ​യ്മ​യു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന മ​ലേ​ഷ്യ മ​ധ്യ​സ്ഥ​ത​വ​ഹി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
TAGS:Cambodia Thailand Conflict Refugees issue crisis World News 
News Summary - Cambodia-Thailand conflict; 80,000 people become refugees
Next Story