താരിഫ് ഭീഷണികൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കാനഡയും മെക്സിക്കോയും
text_fieldsമാർക്ക് കാർണിയും ക്ലോഡിയ ഷെയിൻ ബോമും ചർച്ചക്കിടയിൽ
യുഎസ് പ്രസിഡന്റിന്റെ വ്യാപാര ഭീഷണികൾക്കിടയിലും കാനഡയും മെക്സിക്കോയും തങ്ങളുടെ വ്യാപാരം ശക്തിപ്പെടുത്താനും യു.എസ് എംസിഎ സ്വതന്ത്ര വ്യാപാര കരാർ നിലനിർത്താനും പ്രതിജ്ഞയെടുത്തു. സമുദ്ര പാതകളിലൂടെയുള്ള വ്യാപാരം വർധിപ്പിക്കുന്നതിനെക്കുറിച്ചും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും സംസാരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടയിൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും വ്യാഴാഴ്ച തങ്ങളുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
കനേഡിയൻ പ്രധാനമന്ത്രിയായതിനുശേഷം കാർണി സന്ദർശിക്കുന്ന ആദ്യ രാജ്യമാണിത്. മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്താണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ട്രംപ് സന്നിഹിതനല്ലായിരുന്നു, എന്നാൽ ട്രംപിന്റെ വ്യാപാര നയവും അനിശ്ചിതത്വവുമാണ് യോഗത്തിൽ ചർച്ചാവിഷയമായത്. വടക്കേ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇതിന് പ്രധാനകാരണം കാനഡയും മെക്സിക്കോയും തമ്മിലുള്ള സഹകരണമാണ്. കാർണിയുടെയും ഷെയിൻബോമിന്റെയും കൂടിക്കാഴ്ചയുടെ പ്രധാന വിഷയം 2026 ൽ അവലോകനം ചെയ്യാനിരിക്കുന്ന യുഎസ്-മെക്സിക്കോ-കാനഡ സ്വതന്ത്ര വ്യാപാര കരാറായിരുന്നു.
കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനത്തിലധികവും മെക്സിക്കോയുടെ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ് പോകുന്നത്. ട്രംപിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വ്യാപാര നയങ്ങളും താരിഫ് ഭീഷണികളും ഈ രാജ്യങ്ങളിലെ നേതാക്കളെയും ബിസിനസുകളെയും ആശങ്കാകുലരാക്കി, ഇത് കൂടുതൽ സ്ഥിരതയുള്ള വ്യാപാരരീതികൾ തേടുന്നതിലേക്ക് അവരെ നയിച്ചു.
കാനഡയും മെക്സിക്കോയും ഇപ്പോൾ അമേരിക്കയിൽ നിന്നുള്ള ഒരു പൊതു ഭീഷണിയെ കാണുന്നു. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വ്യാപാരവും നിക്ഷേപവും പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ച കാർണി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിലൂടെ വിവിധ മേഖലകളിൽ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനും അതിനായി സമുദ്രമാർഗങ്ങൾ ഉപയോഗിക്കുമെന്നും അങ്ങനെ അവരുടെ സാധനങ്ങൾ അമേരിക്കയിലൂടെ കടന്നുപോകേണ്ടതില്ലെന്നും ഷെയിൻബോം പറഞ്ഞു.ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നെന്ന് കാർണി അഭിപ്രായപ്പെട്ടു.