Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെസ്സി ഒപ്പിട്ട ‘അൽ...

മെസ്സി ഒപ്പിട്ട ‘അൽ ഹിൽമ്’ പന്ത്; ഉർദുഗാന് ഖത്തർ അമീറിന്റെ സ്നേഹസമ്മാനം...

text_fields
bookmark_border
Emir of Qatar-Turkish President Erdogan
cancel

ദോ​ഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന് ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിച്ച അഡിഡാസിന്റെ ‘അൽ ഹിൽമ്’ പന്താണ് ഉർദുഗാന് അമീർ നൽകിയത്.

ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാണ് ദോ​ഹ​യി​ലെ​ത്തിയത്. പ്ര​സി​ഡ​ന്റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ന​ട​ത്തു​ന്ന ആ​ദ്യ ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​ൽ സൗ​ദി​യി​ലെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യതിനു പിന്നാലെയാണ് അ​ദ്ദേ​ഹം ഖ​ത്ത​റി​ലെ​ത്തി​യ​ത്.

ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് തുർക്കിഷ് നിർമിത ഇലക്ട്രിക് കാറുകൾ അമീറിന് സമ്മാനമായി നൽകി. ‘ടോഗ്’ ഓട്ടോമൊബൈൽസ് നിർമിച്ച രണ്ട് കാറുകളാണ് ലുസൈൽ പാലസിൽ വെച്ച് സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ അടുത്ത സൗഹൃദത്തിന്റെ പ്രതീകമായാണ് അമീറിന് അദ്ദേഹം തദ്ദേശീയ ബ്രാൻഡായ ‘ടോഗി’ന്റെ കാറുകൾ സമ്മാനിച്ചത്. ഓട്ടോമൊബൈൽ വ്യവസായത്തിന്റെയും ഇലക്ട്രിക് കാറിന്റെയും സവിശേഷതകൾ അമീറിന് വിശദീകരിച്ചു നൽകി. തുടർന്ന് ഉർദുഗാനെ മുൻസീറ്റിലിരുത്തി അമീർ തന്നെയാണ് പുതുമോടിയുള്ള കാർ ഓടിച്ചത്.

ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​തി​യ്യ​യു​ടെ നേ​തൃ​ത്വ​ത്തിലുള്ള ഉ​ന്ന​ത സം​ഘമാണ് ഉ​ർ​ദു​ഗാ​നെ സ്വീ​ക​രി​ച്ചത്. തു​ർ​ക്കി​യ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഖ​ത്ത​റി​ലെ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ ഡോ. ​മു​സ്ത​ഫ ഗോ​ക്സു എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ന്റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തു​ര്‍ക്കി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷെ​വ്ദെ യി​ല്‍മ​സും ധ​ന​മ​ന്ത്രി മെ​ഹ്മെ​ദ് സിം​സേ​കും അ​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.


തു​ർ​ക്കി​യ​യി​ലേ​ക്ക് വി​വി​ധ നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ കൂ​ടി ഭാ​ഗ​മാ​യാ​ണ് പ്ര​സി​ഡ​ന്റി​ന്റെ ഗ​ൾ​ഫ് പ​ര്യ​ട​നം. ചൊ​വ്വാ​ഴ്ച ഖ​ത്ത​രി-​ട​ർ​ക്കി​ഷ് ബി​സി​ന​സ് കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന​താ​യി തു​ർ​ക്കി​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 200ഓ​ളം വ്യാ​പാ​ര പ്ര​മു​ഖ​ർ ഉ​ർ​ദു​ഗാ​നൊ​പ്പ​മു​ള്ള സം​ഘ​ത്തി​ലു​ണ്ട്.



Show Full Article
TAGS:Emir of Qatar recep tayyip erdogan Amir Sheikh Tamim bin Hamad Al Thani Lionel Messi 
News Summary - Emir of Qatar presented the WC final ball with Messi’s autograph to Turkish President Erdogan
Next Story