Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹലാൽ ഭക്ഷണത്തെയും...

ഹലാൽ ഭക്ഷണത്തെയും ഇസ്‌ലാമിനെയും അവഹേളിച്ചു; ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് വൻ പ്രതിഷേധം, ഉടമ അറസ്റ്റിൽ

text_fields
bookmark_border
ഹലാൽ ഭക്ഷണത്തെയും ഇസ്‌ലാമിനെയും അവഹേളിച്ചു; ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് വൻ പ്രതിഷേധം, ഉടമ അറസ്റ്റിൽ
cancel

ലണ്ടൻ: ഹലാൽ ഭക്ഷണം വിൽക്കാൻ വിസമ്മതിച്ച ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് വൻപ്രതിഷേധം. വെള്ളിയാഴ്ച രാത്രി റെസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു. ലണ്ടനിലെ പ്രശസ്തമായ ഹാമർസ്മിത്ത് ഗ്രോവിന് സമീപമുള്ള 'രംഗ്രേസ്' എന്നറിയപ്പെട്ടിരുന്ന 'സിങ്സ് ഡൈനിങിന്' പുറത്താണ് പ്രതിഷേധം നടന്നത്.

ഭക്ഷണശാലയുടെ മുൻവശത്ത് "അഭിമാനത്തോടെ നോൺ-ഹലാൽ" (Proudly non-halal) എന്ന് എഴുതിയിട്ടുണ്ട്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. റെസ്റ്റോറന്റിന്റെ ഉടമയായ ഹർമാൻ സിങ് കപൂർ, ഹലാൽ മാംസം വിളമ്പാൻ വിസമ്മതിച്ചെന്നാണ് ആരോപണം. വിദ്വേഷം പ്രചരിപ്പിക്കും വിധം ഹർമാൻ സിങ് കപൂർ മുസ്‌ലീങ്ങളെക്കുറിച്ചും ഗാസയിലെ സംഘർഷത്തെക്കുറിച്ചും മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളും വലിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇതിന്റെ പേരിൽ വെള്ളിയാഴ്ച പ്രതിഷേധത്തിന് തൊട്ടുമുമ്പ് കപൂരിനെ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു.

റെസ്റ്റോറന്റിന് പുറത്ത്, വലിയ ആൾക്കൂട്ടം ഫലസ്തീൻ പതാകകൾ വീശിക്കൊണ്ട് "അല്ലാഹു അക്ബർ", "ഷെയിം ഓൺ യു", "ഫ്രീ ഫലസ്തീൻ" തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കേൾക്കാമായിരുന്നു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

സ്വകാര്യ സെക്യൂരിറ്റി ഗാർഡുകളും റെസ്റ്റോറന്റിന് പുറത്തുണ്ടായിരുന്നു. 'ഫോൾട്ടി ടവേഴ്സ്' എന്ന പരമ്പരയിലൂടെ പ്രശസ്തനായ നടൻ ജോൺ ക്ലീസ് റെസ്റ്റോറന്റിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോൺ ക്ലീസ് ആണ് സ്വകാര്യ സെക്യൂരിറ്റി ഗാർഡുകളെ നിയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളിൽ കപൂറിന്റെ ഭാര്യ ഖുഷി, ക്ലീസിന് നന്ദി പറഞ്ഞുകൊണ്ട് റെസ്റ്റോറന്റിന്റെ ജനലിന് നേരെ ഒരു ബോർഡ് പിടിച്ചത് കാണാമായിരുന്നു.

മുസ്ലീങ്ങൾക്ക് കഴിക്കാൻ അനുവാദമില്ലാത്ത പന്നിയിറച്ചി വിഭവം കയ്യിൽ പിടിച്ച് കപൂർ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപകരമായ പോസ്റ്റുകൾ ഇടുന്നതും പരാതിക്കിടയാക്കുന്നുണ്ട്. "ഇതാ നോക്കൂ. പാശ്ചാത്യ രാജ്യങ്ങളെ സംരക്ഷിക്കാൻ ബേക്കണ് (പന്നിയുടെ മാംസത്തിൽ നിന്ന് ഉണ്ടാക്കുന്ന വിഭവം) കഴിയും" എന്നായിരുന്നു ഒരു പോസ്റ്റിന്റെ അടിക്കുറിപ്പ്. കപൂർ പോസ്റ്റുകളിൾ പ്രതിഷേധം ഉയരുകയും റെസ്റ്റോറന്റ് ബഹിഷ്കരിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിന് തൊട്ടുമുമ്പ് പടിഞ്ഞാറൻ ലണ്ടനിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കപൂറിനെ അറസ്റ്റ് ചെയ്തു. തന്റെ അറസ്റ്റ് കപൂർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ഒരു വീഡിയോ കപൂർ പങ്കുവെച്ചു. ഇസ്ലാമിനെ പരാമർശിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് എന്നാണ് കരുതുന്നത്. ഇസ്ലാമിസ്റ്റുകളിൽ നിന്ന് തനിക്ക് ഭീഷണി ലഭിച്ചതായി റെസ്റ്റോറന്റ് ഉടമ ആരോപിച്ചു.

വിവാദം തന്റെ ബിസിനസിനെ സാമ്പത്തികമായി ബാധിച്ചതായി കപൂർ പറഞ്ഞു. മെട്രോപൊളിറ്റൻ പൊലീസിനോട് പലതവണ സഹായം തേടിയെങ്കിലും കൂടുതൽ സുരക്ഷ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. "മെട്രോപൊളിറ്റൻ പോലീസുമായി നിരന്തരം ബന്ധപ്പെടുകയും ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തിട്ടും, ഇന്ന് രാവിലെ എന്റെ സ്വന്തം വീട്ടിൽ വെച്ച് എന്നെ അറസ്റ്റ് ചെയ്യുകയും ഇപ്പോൾ ഞാൻ പൊലീസ് കസ്റ്റഡിയിലുമാണ്" - കപൂർ പറഞ്ഞു. അതേസമയം "അതീവ വിദ്വേഷജനകമായ ചിത്രം കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന സംശയത്തെ തുടർന്ന് നവംബർ 13, വെള്ളിയാഴ്ച 54 കാരനായ ഒരാളെ അറസ്റ്റ് ചെയ്തു" എന്നായിരുന്നു അറസ്റ്റ് സംബന്ധിച്ച് പൊലീസിന്റെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Halal food Islamopohobia London World News restaurant Protests Indian restaurant 
News Summary - Hundreds protest at Sikh man's London restaurant over 'proudly non-halal' policy
Next Story