Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2025 1:57 AM GMT Updated On
date_range 2025-06-14T07:27:39+05:30ഇറാൻ- ഇസ്രായേൽ: ശക്തിയും ദൗർബല്യവും
text_fieldsഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക ഉയർന്നു. യുദ്ധത്തിൽ ഇറാനും ഇസ്രായേലിനും അനുകൂലമാകുന്ന ഘടകങ്ങളാണ് ചുവടെ
ഇറാൻ
- ജനസംഖ്യ: 88 ദശലക്ഷം
- 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള രാജ്യം
- സൈനിക ശക്തി: സായുധ സേന -ആറ് ലക്ഷം പുരുഷന്മാർ
- ഖുദ്സ് ഫോഴ്സ് അടക്കം റവല്യൂഷണറി ഗാർഡ് അർധസൈനിക വിഭാഗം -രണ്ട് ലക്ഷം
- ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയടക്കം സായുധസംഘങ്ങൾക്ക് ഒരു വർഷത്തിനിടെ ഇസ്രായേൽ-യു.എസ് ആക്രമണത്തിൽ കനത്ത നഷ്ടം നേരിട്ടു
- ഇറാന്റെ സൈനിക ഉപകരണങ്ങൾ: ചിലത് 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് സോവിയറ്റ് യൂനിയനും മറ്റുള്ളവ യു.എസും നൽകിയത്. അടുത്തിടെ റഷ്യ ചില ഉപകരണങ്ങൾ നൽകി.
- വ്യോമസേനക്ക് ഏകദേശം 350 പഴക്കമേറിയ വിമാനങ്ങളുണ്ട്
- ബാലിസ്റ്റിക് മിസൈലുകൾ
- ഡ്രോണുകളും സമാനമായ ഉപകരണങ്ങളും നിർമിക്കാൻ ശേഷിയുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഏറ്റവും ഉപയോഗിച്ച ഷഹീദ് ഡ്രോണുകൾ ഇറാന്റേതാണ്.
- ആണവായുധം വികസിപ്പിക്കാൻ കഴിയുന്നതലത്തിലേക്ക് യുറേനിയം സമ്പുഷ്ടീകരിച്ചു
- മിസൈലുകളും മറ്റും ആണവായുധ സജ്ജമാക്കാൻ ഇനിയും സമയം വേണം
ഇസ്രായേൽ
- ജനസംഖ്യ: ഒമ്പത് ദശലക്ഷം
- 22,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള രാജ്യം
- യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും സാങ്കേതികവിദ്യയും പരിശീലനവും ലഭിച്ച കര, നാവിക, വ്യോമസേന
- ഏത് മുന്നണിയിലും സജ്ജമാക്കാൻ ശേഷിയുള്ള ആയുധങ്ങൾ രൂപകൽപന ചെയ്യാനും നിർമിക്കാനും നിലനിർത്താനും കഴിയുന്ന ശക്തമായ ആഭ്യന്തര പ്രതിരോധ വ്യവസായം
- സൈനിക ശക്തി: 1.70 ലക്ഷം സൈനികർ
- നാല് ലക്ഷം റിസർവ് സൈനികർ
- ഇറാനെപോലെ സൈനികശേഷി ശക്തമല്ലെങ്കിലും മേഖലയിൽ നിരവധി യുദ്ധം നയിച്ച പരിചയം
- യു.എസ് പിന്തുണയോടെ വർഷങ്ങളെടുത്ത് വികസിപ്പിച്ച ബഹുതല മിസൈൽ പ്രതിരോധ സംവിധാനങ്ങൾ
- കഴിഞ്ഞ ഒക്ടോബറിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ചെറുക്കാൻ കഴിഞ്ഞു
- ആണവായുധങ്ങളുണ്ടെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടില്ലെങ്കിലും പശ്ചിമേഷ്യയിൽ ആണവായുധശേഷിയുള്ള ഏക രാജ്യം
- യു.എസിന്റെ സുപ്രധാന സഖ്യകക്ഷി
Next Story