Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2026 4:28 PM GMT Updated On
date_range 2026-02-02T21:59:00+05:30റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയതിൽ പ്രതിഷേധം; യൂറോപ്യന്‍ യൂനിയൻ അംബാസഡർമാരെ വിളിച്ചുവരുത്തി ഇറാന്
text_fieldsListen to this Article
ദുബൈ: പാരാമിലിറ്ററി റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയതിൽ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തി ഇറാന് പ്രതിഷേധം അറിയിച്ചു.
ജനുവരിയിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിനെ തുടർന്ന് യു.എസ് ആക്രമണ ഭീഷണി നിലനിൽക്കെയാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് റവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ യൂറോപ്യന്‍ യൂനിയന്‍ അനുമതി നൽകിയത്. യു.എസും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റവല്യൂഷനറി ഗാർഡിനെ നേരത്തേ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
Next Story


