ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ഇസ്രായേൽ
text_fieldsഇസ്രായേൽ സേന
ജറൂസലം: ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇസ്രായേലിെന്റ ഭീഷണി. ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. 48 മണിക്കൂർ നേരത്തേക്ക് തുറന്ന താൽക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 33 ഫലസ്തീനികൾ ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ടു. 146 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ നാലുപേരുടെ മരണം പട്ടിണി മൂലമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഗസ്സയിൽ പട്ടിണി മൂലമുള്ള മരണ സംഖ്യ 440 ആയി ഉയർന്നു. ഇവരിൽ 147 പേർ കുട്ടികളാണ്.
തെക്കൻ ഗസ്സയിലേക്കുള്ള ഏക പാതയായ അൽ റാഷിദ് റോഡ് ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിെന്റ യുദ്ധ വിമാനങ്ങളും ടാങ്കുകളും ഒരുമിച്ചാണ് ഗസ്സ സിറ്റിയിൽ ആക്രമണം നടത്തുന്നത്. 72 മണിക്കൂറിനിടെ 60,000 പേർ നഗരം വിട്ടതായി യു.എൻ ഉദ്യോഗസ്ഥൻ പറഞ്ഞു.