Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിചാരണ ബഹിഷ്‍കരിച്ച്...

വിചാരണ ബഹിഷ്‍കരിച്ച് ഇസ്താംബൂൾ മേയർ

text_fields
bookmark_border
വിചാരണ ബഹിഷ്‍കരിച്ച് ഇസ്താംബൂൾ മേയർ
cancel
camera_alt

ഇ​ക്രം ഇ​മാം ഒ​ഗ്‍ലു

ഇ​സ്താം​ബൂ​ൾ: അ​ഴി​മ​തി​ക്കേ​സ് വി​ചാ​ര​ണ ബ​ഹി​ഷ്‍ക​രി​ച്ച്, ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​സ്താം​ബൂ​ൾ മേ​യ​ർ ഇ​ക്രം ഇ​മാം ഒ​ഗ്‍ലു​വും അ​ഭി​ഭാ​ഷ​ക​രും. അ​വ​സാ​ന നി​മി​ഷം വി​ചാ​ര​ണ കേ​ന്ദ്രം മാ​റ്റി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ബ​ഹി​ഷ്‍ക​ര​ണം. ​സെ​ൻ​ട്ര​ൽ ഇ​സ്താം​ബൂ​ളി​ലെ കാ​ഗ്ല​യ​ൻ കോ​ട​തി​യി​ൽ നി​ന്ന് സി​ലി​വ്രി ജ​യി​ലി​ലേ​ക്കാ​ണ് വി​ചാ​ര​ണ മാ​റ്റി​യ​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ വി​ചാ​ര​ണ കേ​ന്ദ്രം മാ​റ്റി​യ​തി​നാ​ൽ ഒ​ഗ്‍ലു​വി​ന് ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പീ​പ്പ്ൾ​സ് പാ​ർ​ട്ടി അ​റി​യി​ച്ചു. വാ​ദം കേ​ൾ​ക്ക​ൽ ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഒ​ഗ്‍ലു, വി​ചാ​ര​ണ​യു​ടെ ത​ത്ത്വ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

അ​ത്ത​ര​മൊ​രു പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വി​ചാ​ര​ണ​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ജ​യി​ലി​ൽ​നി​ന്ന് ത​യാ​റാ​ക്കി​യ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യി​ബ് ഉ​ർ​ദു​ഗാ​ന്റെ ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​യ ഒ​ഗ്‍ലു​വി​ന് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

Show Full Article
TAGS:Istanbul Mayor boycotts Court Hearing World News Ekrem Imamoglu 
News Summary - Istanbul mayor boycotts court hearing
Next Story