Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ചൈനയുടെ ഷൂ...

'ചൈനയുടെ ഷൂ തലസ്ഥാനത്ത്' വൻ തീപിടുത്തം; 28 മരണം

text_fields
bookmark_border
ചൈനയുടെ ഷൂ തലസ്ഥാനത്ത് വൻ തീപിടുത്തം; 28 മരണം
cancel
camera_alt

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുണ്ടായ തീപ്പിടുത്തം

ബീജിങ്: ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ജിൻജിയാംഗിലെ ഹുയിടെങ് ഫുട്വെയർ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രമുഖ ഷൂ നിർമ്മാണ കേന്ദ്രത്തിൽ അപകടമുണ്ടായത്. ഫാക്ടറി കെട്ടിടത്തിൽ നിന്ന് ഉയർന്ന വൻ തീജ്വാലകളും കറുത്ത പുകയും പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. കെട്ടിടത്തിന്റെ മേൽക്കൂരയിൽ രക്ഷതേടി ആളുകൾ കൂട്ടത്തോടെ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിവരമറിഞ്ഞയുടൻ 500-ഓളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതി നിയന്ത്രണവിധേയമാക്കാനായത്.

സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അധികൃതർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

'ചൈനയുടെ ഷൂ തലസ്ഥാനം' എന്നറിയപ്പെടുന്ന ജിൻജിയാംഗിലെ വ്യാവസായിക ചരിത്രത്തിലെ വലിയ ദുരന്തമായാണ് ഇത് കണക്കാക്കുന്നത്. അതേസമയം, അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Show Full Article
TAGS:fire breaks China world xijinping China News 
News Summary - Massive fire breaks out in 'China's shoe capital'; 28 dead
Next Story