Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമക്ക ആക്രമണശ്രമം;...

മക്ക ആക്രമണശ്രമം; പാകിസ്താനും തുർക്കിയയും രംഗത്ത്; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിക്കും

text_fields
bookmark_border
മക്ക ആക്രമണശ്രമം; പാകിസ്താനും തുർക്കിയയും രംഗത്ത്; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിക്കും
cancel

ന്യൂയോർക്ക്: സൗദി അറേബ്യയെ ലക്ഷ്യമിട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ പാകിസ്താനും തുർക്കിയയും സൗദി അറേബ്യയും അടിയന്തര നടപടികളിലേക്ക്. മൂന്ന് രാജ്യങ്ങളുടെയും സായുധസേനാ മേധാവിമാരുടെ അടിയന്തര യോഗം വിളിച്ച് സൗദിക്ക് പിന്തുണ നൽകുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രിമാർ ധാരണയിലെത്തി.

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ, തുർക്കിയ വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ എന്നിവർ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ സൗദി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.

മൂന്ന് രാജ്യങ്ങളുടെയും ചീഫ്‌സ് ഓഫ് സ്റ്റാഫ് യോഗത്തിനുള്ള ഒരുക്കങ്ങൾ മന്ത്രിമാർ വിലയിരുത്തി. നേരത്തെ ഒപ്പിട്ട മക്ക കരാറിന് അനുസൃതമായി സൗദി അറേബ്യക്ക് പിന്തുണ നൽകുന്നതിനുള്ള നടപടികളും സംവിധാനങ്ങളും യോഗത്തിൽ പരിശോധിക്കും.

മക്കയെ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങളെയും സൗദിയിലെ സാധാരണ ജനങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും യോഗത്തിൽ മന്ത്രിമാർ ശക്തമായി അപലപിച്ചു. പ്രാദേശിക മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു. സമുദ്രഗതാഗതത്തിന്റെ സുരക്ഷയും സ്വതന്ത്ര നാവിഗേഷനും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.

മേഖലയിൽ സുസ്ഥിരമായ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. സംഘർഷങ്ങൾ കുറക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനും നിലവിലുള്ള പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും മൂന്ന് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അവർ അറിയിച്ചു. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള മക്ക പ്രതിരോധ കരാർ പ്രകാരം, കരാറിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും.

Show Full Article
TAGS:mecca pact Saudi Arabia Pakistan Turkiye defence pact 
News Summary - Mecca defence pact ministers discuss urgent meeting to support Saudi Arabia
Next Story