Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുടരുന്ന സംഘർഷം; ഖത്തർ...

തുടരുന്ന സംഘർഷം; ഖത്തർ അമീർ ട്രംപുമായി ഫോൺ സംഭാഷണം നടത്തി

text_fields
bookmark_border
തുടരുന്ന സംഘർഷം; ഖത്തർ അമീർ ട്രംപുമായി ഫോൺ സംഭാഷണം നടത്തി
cancel

ദോഹ: മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങളും വിലയിരുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സമഗ്ര കരാറിലെത്തുന്നതിനും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു.

തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ പ്രാധാന്യം ഖത്തർ അമീർ ഊന്നിപ്പറഞ്ഞു. മേഖലയിൽ സമുദ്ര ഗതാഗത സ്വാതന്ത്ര്യവും ഊർജ്ജ വിതരണത്തിന്റെ സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നേതാക്കൾ അവലോകനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam qatar-US relation Donald Trump Amir Sheikh Tamim bin Hamad Al Thani talks 
News Summary - Middle East Conflict: Qatar Emir and US President Hold Phone Conversation
Next Story