Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശത്രുക്കൾ തെറ്റായി...

ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു: ഗൾഫ് ആക്രമണ പ്രസ്താവനയിൽ വ്യക്തതവരുത്തി മസൂദ് പെസഷ്കിയാൻ

text_fields
bookmark_border
ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു: ഗൾഫ് ആക്രമണ പ്രസ്താവനയിൽ വ്യക്തതവരുത്തി മസൂദ് പെസഷ്കിയാൻ
cancel

തെഹ്റാൻ: ഗൾഫ് മേഖലയിലെ സൈനിക നടപടികളെക്കുറിച്ചുള്ള തന്റെ മുൻ പ്രസ്താവനകൾ "അയൽക്കാരുമായി ഭിന്നത വിതയ്ക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു" എന്ന വിശദീകരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് വിശദീകരണം. ഗൾഫ് രാജ്യങ്ങൾക്കെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് പെസെഷ്കിയാൻ പറഞ്ഞിരുന്നു.

അയൽരാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമോ അതിനുള്ള നീക്കമോ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾ ആക്രമിക്കപ്പെടുന്നത് വരെ അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ്, അനിവാര്യമായ സാഹചര്യത്തിൽ പ്രതികരിക്കാൻ രാജ്യം നിർബന്ധിതമാകുമെന്ന് അദേഹം ആവർത്തിച്ചത്.

അയൽക്കാരെ സഹോദരങ്ങളായാണ് കാണുന്നതെന്നും മേഖലയിലെ രാജ്യങ്ങൾ കൈകോർത്ത് പ്രവർത്തിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രാദേശിക രാജ്യങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ അമേരിക്കയെയും ഇസ്രായേലിനെയും അനുവദിക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ ആന്തരികമായിത്തന്നെ പരിഹരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.

അതേസമയംപരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "വില നൽകേണ്ടിവരുമെന്ന്" ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി."നമ്മുടെ നേതാവിന്റെയും നമ്മുടെ ജനങ്ങളുടെയും രക്തത്തിന് ഞങ്ങൾ നിഷ്കരുണം പ്രതികാരം ചെയ്യും. ട്രംപ് വില നൽകണം, അത് തിരികെ നൽകും," ഖമേനിയുടെ അടുത്ത സഹായിയായ ലാറിജാനി ഞായറാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു. അതേസയമം ഭീഷണിയെ തള്ളിക്കളഞ്ഞ ട്രംപ് അദ്ദേഹത്തെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഇറാനെതിരെ അമേരിക്കൻ ആക്രമണം തുടരുമെന്നും തെഹ്റാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ഇറാന്റെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ആക്രണം ഉണ്ടായിരുന്നു. ഇസ്രായേൽ- യു.എസ് ആക്രമണത്തിൽ മരണം 1300 കടന്നതായാണ് റിപ്പോർട്ട്.

Show Full Article
TAGS:World News US Israel Iran War US Iran War US Attack on Iran Iran 
News Summary - "Misinterpreted by the enemy": Iranian President Pezeshkian clarifies stance on regional ties amidst military friction
Next Story