Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഡോജി’ലെ പങ്കാളിത്തം...

‘ഡോജി’ലെ പങ്കാളിത്തം ചുരുക്കുമെന്ന് മസ്ക്

text_fields
bookmark_border
Elon Musk, Doge
cancel

ന്യൂയോർക്: ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയുടെ വിൽപനയിലും ലാഭത്തിലും വൻ ഇടിവുണ്ടായതിന് പിന്നാലെ അമേരിക്കൻ സർക്കാറിലെ പങ്കാളിത്തം ചുരുക്കുമെന്നു പ്രഖ്യാപിച്ച് ഉടമ ഇ​ലോൺ മസ്ക്.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതുതായി രൂപവത്കരിച്ച സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതലക്കാരനാണ് മസ്ക്. സർക്കാറിന്റെ ചെലവ് ചുരുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. അടുത്തമാസം മുതൽ ‘ഡോജി’നുവേണ്ടി ചെലവഴിക്കുന്ന സമയം കുറക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.

ടെസ്‍ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി ‘ഡോജി’നായി ചെലവഴിക്കൂ എന്നാണ് മസ്കിന്റെ തീരുമാനം.

Show Full Article
TAGS:Elon Musk DOGE 
News Summary - Musk says he will reduce his involvement in Doge
Next Story