Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്ന് വർഷത്തിനുശേഷം...

മൂന്ന് വർഷത്തിനുശേഷം 'എക്സ്' പ്ലാറ്റ്ഫോം ഉപയോഗിച്ച് സുക്കർബർഗ്; പിന്നാലെ പരിഹാസവുമായി ഇലോൺ മസ്കിന്‍റെ മറുപടി

text_fields
bookmark_border
മൂന്ന് വർഷത്തിനുശേഷം എക്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് സുക്കർബർഗ്; പിന്നാലെ പരിഹാസവുമായി ഇലോൺ മസ്കിന്‍റെ മറുപടി
cancel

ടെക് ലോകത്തെ അതികായന്മാരായ ഇലോൺ മസ്കും മാർക്ക് സുക്കർബർഗും തമ്മിലുള്ള വാക്പോരുകൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. മെറ്റ മേധാവി മാർക്ക് സുക്കർബർഗ് തന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ 'മ്യൂസ് സ്പാർക്ക് 1.1' പ്രഖ്യാപിച്ചുകൊണ്ട് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള 'എക്സ്' പ്ലാറ്റ്‌ഫോമിൽ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം തിരികെയെത്തിയിരുന്നു. ഈ നീക്കത്തെ വളരെ തന്ത്രപരമായാണ് മസ്ക് നോക്കിക്കണ്ടത്.

സുക്കർബർഗിന്റെ ആ പോസ്റ്റ് 12 ദശലക്ഷത്തിലധികം ആളുകൾ കണ്ടുവെന്നും, സാധാരണ പത്രക്കുറിപ്പുകളേക്കാൾ എത്രയോ മടങ്ങ് ഫലപ്രദമാണ് സി.ഇ.ഒമാർ നേരിട്ട് ഇത്തരത്തിൽ പ്ലാറ്റ്‌ഫോമുകളിൽ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും മസ്ക് തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. സുക്കർബർഗിന്റെ ഈ മടങ്ങിവരവിനെ ഒരു സാധാരണ വാർത്ത എന്നതിലുപരി കൃത്യമായ പ്ലാനിങോടെയുള്ള ഒരു മാർക്കറ്റിങ് തന്ത്രമായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

നേരത്തെ പരസ്പരം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നവരാണ് ഇരുവരും. ഇപ്പോൾ, മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ ഫാക്ട് ചെക്കിങ് സംവിധാനങ്ങൾ അവസാനിപ്പിച്ച് എക്സിലെ 'കമ്മ്യൂണിറ്റി നോട്ട്സ്' പോലെ ജനപങ്കാളിത്തത്തോടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചതും വലിയ ചർച്ചയായിരുന്നു. മസ്കിന്റെ ആശയങ്ങളെ സുക്കർബർഗ് പകർത്തിയതിനെ മസ്ക് പരോക്ഷമായി പ്രശംസിക്കുകയും ചെയ്തിരുന്നു. എന്തായാലും, ബിസിനസ്സ് രംഗത്തെ ഈ മത്സരങ്ങൾക്കും തമാശകൾക്കും പിന്നിൽ കൃത്യമായ വാണിജ്യ താല്പര്യങ്ങളും മാർക്കറ്റിങ് തന്ത്രങ്ങളുമുണ്ടെന്നത് വ്യക്തമാണ്.

Show Full Article
TAGS:Elon Musk Mark Zuckerberg Meta MetaX Artificial Intelligence social media viral innovation 
News Summary - Musk's dig at Zuckerberg over announcement made on X
Next Story