Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിന്ധുനദീജല കരാറിൽ...

സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യക്ക് ഏകപക്ഷീയമായി പിന്മാറാനാവില്ല; തിരിച്ചടി നൽകും -പാക് പ്രതിരോധമന്ത്രി

text_fields
bookmark_border
സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യക്ക് ഏകപക്ഷീയമായി പിന്മാറാനാവില്ല; തിരിച്ചടി നൽകും -പാക് പ്രതിരോധമന്ത്രി
cancel

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾക്കുള്ള മറുപടി തീരുമാനിക്കാൻ യോഗം വിളിച്ച് പാകിസ്താൻ. ദേശീയ സെക്യൂരിറ്റി കമിറ്റിയുടെ യോഗം വിളിച്ചുവെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പ്രധാനമന്ത്രി ഷെഹബാസ് ശരീഫിന്റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു.

ഏകപക്ഷീയമായി സിന്ധുനദിജല കരാറിൽ നിന്നും ഇന്ത്യക്ക് പിന്മാറാനാവില്ല. പാകിസ്താനോ ഇന്ത്യയോ മാത്രമല്ല കരാറിന്റെ ഭാഗമായിട്ടുള്ളത്. ലോകബാങ്ക് ഉൾപ്പടെയുള്ളവർ കരാറിന്റെ ഭാഗമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

ഇന്ത്യ സിന്ധുനദിജല കരാറിൽ നിന്നും പിന്മാറിയാൽ അതിന് തിരിച്ചടി നൽകാൻ പാകിസ്താൻ പ്രാപ്തരാണ്. ആവശ്യമെങ്കിൽ പൂർണമായ രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗരവത്തോടെയുള്ള പ്രതികരണമല്ല ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഇഷ്‍ക് ദറും പറഞ്ഞു. ഇതിന് പാകിസ്താൻ ഇന്ത്യക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ രം​ഗത്തെത്തിയിരുന്നു. പാ​കി​സ്താ​നു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സി​ന്ധു ന​ദീ​ജ​ല ക​രാ​ർ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പാ​കി​സ്താ​ൻ പൗ​ര​ന്മാ​രു​ടെ സാ​ർ​ക്ക് വി​സ റ​ദ്ദാ​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ട്ടാ​രി​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റ് ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടും. ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​നി​ലെ പ്ര​തി​രോ​ധ, സൈ​നി​ക, നാ​വി​ക, വ്യോ​മ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ​ക്ക് ഇ​ന്ത്യ വി​ടാ​ൻ ഒ​രാ​ഴ്ച സ​മ​യ​മ​നു​വ​ദി​ച്ചു. ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ​നി​ന്ന് ഇ​ന്ത്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ൻ​വ​ലി​ക്കും.

Show Full Article
TAGS:Khawaja Asif Pahalgam Terror Attack 
News Summary - NSC session summoned to 'appropriately respond to Indian steps
Next Story