Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീണ്ടും പാകിസ്താന്റെ...

വീണ്ടും പാകിസ്താന്റെ മിസൈൽ പരീക്ഷണം; ഒരു മാസത്തിനിടെ മൂന്നാമത്തേത്

text_fields
bookmark_border
വീണ്ടും പാകിസ്താന്റെ മിസൈൽ പരീക്ഷണം; ഒരു മാസത്തിനിടെ മൂന്നാമത്തേത്
cancel

ഇസ്‍ലാമാബാദ്: തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വ്യോമ മിസൈലായ ‘ഫാസ്’വിജയകരമായി പരീക്ഷിച്ച് പാകിസ്താൻ. നവംബർ മൂന്നിന് ജെഎഫ്-17 യുദ്ധവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണം. ശത്രുവിമാനങ്ങളെയും മറ്റ് ആകാശ ലക്ഷ്യങ്ങളെയും ദീർഘദൂരത്തിൽ നേരിടാൻ സഹായിക്കുന്ന ടെർമിനൽ ഗൈഡൻസ് സംവിധാനമാണ് മിസൈലിലുള്ളത്.

ഒക്ടോബർ ആറിന് ഫത്താ-4 ക്രൂയിസ് മിസൈലിന്റെ ദീർഘദൂര പതിപ്പും ഒക്ടോബർ 13ന് ഫത്താ-2 ഇആർ ബാലിസ്റ്റിക് മിസൈലും പാകിസ്താൻ പരീക്ഷിച്ചിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളിൽ മൂന്ന് പ്രധാന മിസൈൽ പരീക്ഷണങ്ങളാണ് രാജ്യം നടത്തിയത്.

വിദേശ ആയുധങ്ങളെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പാകിസ്താൻ സൈന്യം അറിയിച്ചു. എന്നാൽ ഫാസ് മിസൈലിന്റെ കൃത്യമായ പ്രവർത്തനപരിധിയോ സൈനിക വിന്യാസമോ പുറത്തുവിട്ടിട്ടില്ല.

മിസൈൽ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എൻജിനീയർമാരും എത്തിയിരുന്നു. പരീക്ഷണം വിജയകരമായതിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീർ തുടങ്ങിയവർ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു. മിസൈലിന്റെ വിജയകരമായ പരീക്ഷണം പാകിസ്താൻ പ്രതിരോധ വ്യവസായത്തിലെ സുപ്രധാന നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വിയും പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Pakistan Missile Test National Security military ballistic missile 
News Summary - Pakistan conducts another missile test; the third in a month.
Next Story