Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'അന്ന് ചായ തന്ന്...

'അന്ന് ചായ തന്ന് വിട്ടു, ഇനി അതുണ്ടാവില്ല'; ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകും, പ്രകോപനവുമായി പാക് മന്ത്രി

text_fields
bookmark_border
അന്ന് ചായ തന്ന് വിട്ടു, ഇനി അതുണ്ടാവില്ല; ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകും, പ്രകോപനവുമായി പാക് മന്ത്രി
cancel

ലാഹോർ: ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ തയാറാണെന്ന് പാക് മന്ത്രി. പഞ്ചാബ് സർക്കാറിലെ മന്ത്രിയായ അസ്മ ബുഖാരിയാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. തെറ്റായ ആരോപണത്തിൽ ഇന്ത്യ ആക്രമണം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അസ്മ ബുഖാരി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകി. എന്നാൽ, ഇത്തവണ അതുണ്ടാവില്ലെന്നും ബുഖാരി പറഞ്ഞു. 2019ലെ പുൽവാമ ഭീകരാക്രമണം പരാമർശിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. വല്ലപ്പോഴും വരുന്ന അതിഥികളെ സഹിക്കാവുന്നതാണ്. എന്നാൽ അതിഥികൾ ഇടയ്ക്കിടെ വന്നാൽ, പാകിസ്താൻ സൈന്യത്തിനും അവിടുത്തെ ജനങ്ങൾക്കും സർക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും ബുഖാരി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ ഖേദമുണ്ട്. അതേസമയം, ഇത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താനുള്ള അവസരമായി ഇന്ത്യ കാണുന്നു. ഇന്ത്യൻ സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ പാകിസ്താനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബുഖാരി കൂട്ടിച്ചേർത്തു.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ രം​ഗത്തെത്തിയിരുന്നു. പാ​കി​സ്താ​നു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സി​ന്ധു ന​ദീ​ജ​ല ക​രാ​ർ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പാ​കി​സ്താ​ൻ പൗ​ര​ന്മാ​രു​ടെ സാ​ർ​ക്ക് വി​സ റ​ദ്ദാ​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ട്ടാ​രി​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റ് ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടും. ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​നി​ലെ പ്ര​തി​രോ​ധ, സൈ​നി​ക, നാ​വി​ക, വ്യോ​മ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ​ക്ക് ഇ​ന്ത്യ വി​ടാ​ൻ ഒ​രാ​ഴ്ച സ​മ​യ​മ​നു​വ​ദി​ച്ചു. ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ​നി​ന്ന് ഇ​ന്ത്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ൻ​വ​ലി​ക്കും.



Show Full Article
TAGS:Pakisthan Minister Pahalgam Terror Attack 
News Summary - Pakistan minister warns India after Pahalgam attack
Next Story