ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോർച്ചുഗൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ
text_fieldsലിസ്ബൺ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീരിക്കാൻ പോർച്ചുഗലും. ഞായറാഴ്ച ഫലസ്തീനെ അംഗീകരിച്ചുള്ള പോർച്ചുഗല്ലിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് പോർച്ചുഗലും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പോകുന്നത്.
പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയമാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അറിയിച്ചത്. യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്തയാഴ്ച നടക്കാനിരിക്കെയാണ് പോർച്ചുഗല്ലിന്റെ നീക്കം. പോർച്ചുഗൽ പ്രധാനമന്ത്രി ലുയിസ് മൊൺഡേഗ്രോ പ്രസിഡന്റുമായും പാർലമെന്റുമായും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായത്.
ഇതോടെ പോർച്ചുഗലിൽ 15 വർഷമായി തുടരുന്ന തർക്കങ്ങൾക്കാണ് വിരാമമാകുന്നത്. ലെഫ്റ്റ് ബ്ലോക്ക് പൊളിറ്റിക്കൽ പാർട്ടിയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത്. പിന്നീട് ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾ പോർച്ചുഗലിൽ നടന്നിരുന്നു.
ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ഇസ്രായേൽ
ജറൂസലം: ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇസ്രായേലിെന്റ ഭീഷണി. ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. 48 മണിക്കൂർ നേരത്തേക്ക് തുറന്ന താൽക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 33 ഫലസ്തീനികൾ ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ടു. 146 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ നാലുപേരുടെ മരണം പട്ടിണി മൂലമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഗസ്സയിൽ പട്ടിണി മൂലമുള്ള മരണ സംഖ്യ 440 ആയി ഉയർന്നു. ഇവരിൽ 147 പേർ കുട്ടികളാണ്.
തെക്കൻ ഗസ്സയിലേക്കുള്ള ഏക പാതയായ അൽ റാഷിദ് റോഡ് ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിെന്റ യുദ്ധ വിമാനങ്ങളും ടാങ്കുകളും ഒരുമിച്ചാണ് ഗസ്സ സിറ്റിയിൽ ആക്രമണം നടത്തുന്നത്. 72 മണിക്കൂറിനിടെ 60,000 പേർ നഗരം വിട്ടതായി യു.എൻ ഉദ്യോഗസ്ഥൻ പറഞ്ഞു.