അബ്രഹാം ഉടമ്പടിയിലേക്ക് കസാഖ്സ്താനും
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ആവിഷ്കരിച്ച അബ്രഹാം ഉടമ്പടിയിലേക്ക് കസാഖ്സ്താനും. ഇസ്രായേലും അറബ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള ഉടമ്പടിയിൽ ബഹ്റൈൻ, മൊറോക്കോ, സുഡാൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ നേരത്തെ ചേർന്നിരുന്നു.
1992 മുതൽ തന്നെ കസാഖ്സ്താന് ഇസ്രായേലുമായി നയതന്ത്രബന്ധമുള്ളതിനാൽ ഉടമ്പടിയിൽ ചേരുന്നതിനെ പ്രതീകാത്മക നീക്കമെന്നാണ് വിലയിരുത്തുന്നത്. മണിക്കൂറുകൾക്കകം ട്രംപ് സമൂഹ മാധ്യമത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. വൈകാതെ തന്നെ ഉടമ്പടിയിൽ ഒപ്പുവെക്കുന്ന ചടങ്ങ് നടക്കും.
അബ്രഹാം ഉടമ്പടിയിലൂടെ സമാധാനവും സമൃദ്ധിയും കൈവരിക്കാൻ കൂടുതൽ രാജ്യങ്ങൾ കാത്തുനിൽക്കുകയാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.


