ഇസ്രായേലിന് ആയുധങ്ങൾ നൽകാൻ അനുമതി തേടി ട്രംപ്; നീക്കം ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നതിനിടെ
text_fieldsഡോണൾഡ് ട്രംപ്, നെതന്യാഹു
തെൽ അവീവ്: ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ വിൽക്കാൻ യു.എസ് കോൺഗ്രസിന്റെ അനുമതി തേടി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആറ് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കുന്നതിനാണ് അനുമതി തേടിയത്. ഗസ്സയിലെ ആക്രമണങ്ങളുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രായേൽ ഒറ്റപ്പെടുന്നതിനിടെയാണ് ട്രംപിന്റെ നീക്കം.
3.8 ബില്യൺ ഡോളറിന്റെ 30 അപ്പാച്ചേ ഹെലികോപ്ടറുകൾ. 1.9 ബില്യൺ ഡോളറിന്റെ വാഹനങ്ങൾ എന്നിവയെല്ലാം ഇസ്രായേലിന് യു.എസ് നലകും. ഇതിന് പുറമേ ഇസ്രായേൽ പ്രതിരോധസേനക്ക് 750 മില്യൺ ഡോളറിന്റെ സഹായവും യു.എസ് നൽകും. ഗസ്സയിൽ ആക്രമണം ഇസ്രായേൽ ശക്തമാക്കുന്നതിനിടെയാണ് കൂടുതൽ ആയുധങ്ങൾ നൽകിയുള്ള യു.എസ് സഹായം. അതേസമയം, ആയുധ വിൽപന സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ യു.എസ് പ്രതിരോധമന്ത്രാലയം തയാറായിട്ടില്ല. വാൾസ്ട്രീറ്റ് ജേണലാണ് ആയുധവിൽപന സംബന്ധിച്ച വാർത്തകൾ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ഇസ്രായേൽ
ജറൂസലം: ഗസ്സ സിറ്റിയിൽ വൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇസ്രായേലിെന്റ ഭീഷണി. ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. 48 മണിക്കൂർ നേരത്തേക്ക് തുറന്ന താൽക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 33 ഫലസ്തീനികൾ ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ടു. 146 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ നാലുപേരുടെ മരണം പട്ടിണി മൂലമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഗസ്സയിൽ പട്ടിണി മൂലമുള്ള മരണ സംഖ്യ 440 ആയി ഉയർന്നു. ഇവരിൽ 147 പേർ കുട്ടികളാണ്.
തെക്കൻ ഗസ്സയിലേക്കുള്ള ഏക പാതയായ അൽ റാഷിദ് റോഡ് ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിെന്റ യുദ്ധ വിമാനങ്ങളും ടാങ്കുകളും ഒരുമിച്ചാണ് ഗസ്സ സിറ്റിയിൽ ആക്രമണം നടത്തുന്നത്. 72 മണിക്കൂറിനിടെ 60,000 പേർ നഗരം വിട്ടതായി യു.എൻ ഉദ്യോഗസ്ഥൻ പറഞ്ഞു.