Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ് താരിഫിൽ വില...

ട്രംപ് താരിഫിൽ വില കൂടി; ബോയിങ് തിരിച്ചയച്ച് ചൈന

text_fields
bookmark_border
Xiamen Airlines
cancel

ബെ​യ്ജി​ങ്: യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് താ​രി​ഫ് കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തോ​ടെ വി​ല വ​ർ​ധി​ച്ച ബോ​യി​ങ് വി​മാ​നം വാ​ങ്ങാ​തെ ചൈ​ന. ചൈ​ന​യു​ടെ ഷി​യാ​മെ​ൻ എ​യ​ർ​ലൈ​ൻ​സി​നു​വേ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ട ബോ​യി​ങ്ങി​ന്റെ 737 മാ​ക്സ് ജെ​റ്റ് വി​മാ​ന​മാ​ണ് സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ച​ത്.

യു.​എ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ട്രം​പ് 145 ശ​ത​മാ​നം അ​ധി​ക നി​കു​തി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഷി​യാ​മെ​ൻ എ​യ​ർ​ലൈ​ൻ​സി​ന്റെ നീല, വെള്ള നി​റങ്ങളിലു​ള്ള വി​മാ​നം വാ​ഷി​ങ്ട​ണി​ലെ സീ​റ്റി​ലി​ലു​ള്ള ബോ​യി​ങ് ഫീ​ൽ​ഡി​ൽ തി​രി​ച്ചി​റ​ങ്ങി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബോ​യി​ങ് ഏ​റ്റ​വും അ​ധി​കം വി​ൽ​ക്കു​ന്ന വി​മാ​ന​മാ​ണ് 737 മാ​ക്സ് ജെ​റ്റ്. 55 ദ​ശ​ല​ക്ഷ​ത്തോ​ളം ഡോ​ള​റാ​ണ് വി​ല. മാ​ർ​ച്ച് വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ചൈ​ന​യിൽനിന്ന് 130 വി​മാ​ന​ങ്ങ​ൾക്ക് ഓ​ർ​ഡ​ർ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, താ​രി​ഫ് ഉ​യ​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് വി​മാ​നം വാ​ങ്ങു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്താ​ൻ ക​മ്പ​നി​ക​ൾ​ക്ക് ചൈ​നീ​സ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
TAGS:tariff war Donald Trump Boeing 
News Summary - Trump tariffs increase prices; China sends Boeing back
Next Story