സമ്പന്നരെ ലക്ഷ്യമിട്ട് നിക്ഷേപക വിസ കാർഡ് പ്രഖ്യാപിച്ച് ട്രംപ്
text_fieldsപുതിയ രണ്ട് നിക്ഷേപക വിസകൾ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമ്പന്നരുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് യു.എസ് ഗവൺമെന്‍റിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് പുതിയ നടപടിക്ക് പിന്നിൽ.ഗോൾഡൻ കാർഡ്, പ്ലാറ്റിനം കാർഡ് എന്നിങ്ങനെ രണ്ട് റസിഡൻസി വിസകളാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യക്തികൾക്ക് 1 മില്യൺ ഡോളറിനും കോർപ്പറേറ്റുകൾക്ക് 2 മില്യൺ ഡോളറിനുമാണ് കാർഡ് ലഭ്യമാവുക. അനധികൃത കുടിയേറ്റക്കാർ കാരണം പതിറ്റാണ്ടുകളായി തങ്ങളുടെ ഇമിഗ്രേഷൻ സംവിധാനം തകർന്നു കിടക്കുകയാണെന്നും അമേരിക്കൻ പൗരൻമാർക്കുംഅമേരിക്കൻ നികുതി ദായകർക്കും നിയമപരമായ കുടിയേറ്റ സംവിധാനത്തിന്‍റെ നേട്ടങ്ങൾ ലഭിക്കുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പൗരത്വം ലഭിക്കാൻ സഹായിക്കുന്നതാണ് ഗോൾഡൻ കാർഡ്. അതേ സമയം 5 മില്യൻ ഡോളർ വിലയുള്ള പ്ലാറ്റിനം കാർഡ് 270 ദിവസം നികുതി ഒന്നും അടക്കാതെ രാജ്യത്ത് തങ്ങാൻ വിദേശികളെ അനുവദിക്കുന്ന വിസയാണ്. ഗോൾഡൻ കാർഡിലൂടെ 100 മില്യൺ ഡോളർ വരുമാനം യു.എസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം നികുതി വെട്ടി കുറക്കുന്നതിനും പദ്ധതികളുടെ വളർച്ചക്കും കടങ്ങൾ വീട്ടുന്നതിനും ഉപകരിക്കുമെന്ന് ട്രംപ് കുറിച്ചു.
ഇ.ബി- 5 നിക്ഷേപക വിസ പ്രോഗ്രാമിന് പകരമായി ഫെബ്രുവരിയിൽഡ നടപ്പാക്കിയ ഗോൾഡ് കാർഡിന്‍റെ റീബ്രാൻഡഡ് പതിപ്പാണ് പ്ലാറ്റിനം കാർഡ്.