Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘അസാധാരണമായ ഒന്ന്...

‘അസാധാരണമായ ഒന്ന് പശ്ചിമേഷ്യൻ ആകാശത്ത് ഇപ്പോൾ സംഭവിക്കുന്നു; ഇറാനെ അപ്പാടെ തകർക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോട് ചേർത്തുവെക്കാവുന്നത്’

text_fields
bookmark_border
‘അസാധാരണമായ ഒന്ന് പശ്ചിമേഷ്യൻ ആകാശത്ത് ഇപ്പോൾ സംഭവിക്കുന്നു; ഇറാനെ അപ്പാടെ തകർക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോട് ചേർത്തുവെക്കാവുന്നത്’
cancel

ന്യൂഡൽഹി: ഇറാനെ അപ്പാടെ തകർത്തുകളയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്നലത്തെ 'അന്ത്യശാസനത്തോടു' ചേർത്തു വയ്ക്കാവുന്ന, അസാധാരണമെന്നു കരുതേണ്ട ഒരു കാര്യം പശ്ചിമേഷ്യയുടെ ആകാശത്ത് ഇപ്പോൾ സംഭവിക്കുന്നുണ്ടെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. യു.എസിന്റെ യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചു നൽകുന്ന ബോയിങ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന വിമാനങ്ങളെല്ലാം പശ്ചിമേഷ്യയുടേയും ലോകത്തിന്റെ തന്നെയും ആകാശത്തു നിന്ന് അപ്രത്യക്ഷമായതാണ് ഈ കാര്യം. സാധാരണ എല്ലാ നേരത്തും പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്. ഈ ‘അപ്രത്യക്ഷമാകലിന്’ ഒരു അർഥമേയുള്ളൂ എന്നും ആ വിമാനങ്ങളെല്ലാം ട്രാൻസ്‌പോണ്ടർ ഓഫാക്കി, അദൃശ്യമായി പറക്കുന്നുവെന്നതാണ് അതെന്നും ജേക്കബ് കെ. ഫിലിപ്പ് പറയുന്നു.

‘വൻ പടയൊരുക്കം എത്രയെന്ന് അറിയാതിരിക്കാനുള്ള നീക്കമാകാം. കാരണം, യുദ്ധവിമാനങ്ങളുടെ എണ്ണവും ടാങ്കറുകളുടെ എണ്ണവും തമ്മിൽ നേരിട്ടു ബന്ധമുണ്ട്. ഒരു ടാങ്കർ വിമാനത്തിന് 4-6 യുദ്ധവിമാനം എന്നതാണ് കണക്ക്. അവ്യക്തയും അനിശ്ചിതത്വവുമുണ്ടാക്കി എതിരാളികളെ ആശയ്ക്കുഴപ്പത്തിലാക്കാനുള്ള തന്ത്രവുമാകാം. സാധാരണ എല്ലാ നേരത്തും പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്. ട്രംപിന്റെ പ്രസ്താവന വരുന്നതിന്റെ തലേന്ന്, ഞായറാഴ്ച ഉച്ചയ്ക്ക് 1.39 മുതൽ 3.16 വരെ അമേരിക്കയുടെ എല്ലാ ടാങ്കർ വിമാനങ്ങളും ലോകം മൊത്തം ഒന്നിച്ച് അപ്രത്യക്ഷമായതോടെയാണ് ഈ നീക്കത്തിനു തുടക്കമായത്. പിന്നീട് വിമാനങ്ങൾ കുറയുകയും തീർത്തും ഇല്ലാതാവുകയും പ്രത്യക്ഷമാവുയകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഇതേവരെ’ -അദ്ദേഹം പറഞ്ഞു​.

കുറിപ്പിന്റെ പൂർണരൂപം:

യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ബുധനാഴ്ച രാവിലെ അഞ്ചു മണിക്കു മുമ്പ് ഒപ്പുവച്ചില്ലെങ്കിൽ ഇറാൻ അപ്പാടെ തകർത്തുകളയുമെന്ന ട്രമ്പിന്റെ ഇന്നലത്തെ 'അന്ത്യശാസനത്തോടു' ചേർത്തു വയ്ക്കാവുന്ന, അസാധാരണമെന്നു കരുതേണ്ടിയ ഒരു കാര്യം പശ്ചിമേഷ്യയുടെ ആകാശത്ത് ഇപ്പോൾ സംഭവിക്കുന്നുണ്ട്.

യുഎസ് വ്യോമസേനയുടെ ബോയിങ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന, യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവച്ച് ഇന്ധനം നിറച്ചു നൽകുന്ന വിമാനങ്ങൾ മിക്കവാറും എല്ലാം തന്നെ പശ്ചിമേഷ്യയുടേയും ലോകത്തിന്റെ തന്നെയും ആകാശത്തു നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോൾ, ചൊവ്വ രാവിലെ പതിനൊന്നു മണി കഴിയുമ്പോൾ, പശ്ചിമേഷ്യയിൽ ഒരേയൊരു ടാങ്കർ വിമാനമാണ് കാണുന്നത്. ലോകത്തകാമാനം രണ്ടും.

സാധാരണ എല്ലാ നേരത്തും പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്.

ട്രമ്പിന്റെ പ്രസ്താവന വരുന്നതിന്റെ തലേന്ന്, ഞായറാഴ്ച ഉച്ചയ്ക്ക് 1.39 മുതൽ 3.16 വരെ അമേരിക്കയുടെ എല്ലാ ടാങ്കർ വിമാനങ്ങളും ലോകം മൊത്തം ഒന്നിച്ച് അപ്രത്യക്ഷമായതോടെയാണ് ഈ നീക്കത്തിനു തുടക്കമായത്. പിന്നീട് വിമാനങ്ങൾ കുറയുകയും തീർത്തും ഇല്ലാതാവുകയും ഒന്നോ രണ്ടോ പിന്നെയും പ്രത്യക്ഷമാവുയകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഇതേവരെ.

ഇതിന് ഒരു അർഥങ്ങളേയുള്ളു-

പശ്ചിമേഷ്യയിലേക്കും പശ്ചിമേഷ്യയിലും ടാങ്കർ വിമാനങ്ങളുടെ എണ്ണം അഭൂതപൂർവമായി കൂടിയിട്ടുണ്ട്. എല്ലാം ട്രാൻസ്‌പോണ്ടർ ഓഫാക്കി, അദൃശ്യമായി പറക്കുന്നുവെന്നു മാത്രം.

്അടുത്തിടെ ടാങ്കർ വിമാനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടതു മാത്രമായിരിക്കില്ല ഈ അദൃശ്യമാകലിനു കാരണം- വൻ പടയൊരുക്കം എത്രയെന്ന് അറിയാതിരിക്കാനുള്ള നീക്കമാകാം. കാരണം, യുദ്ധവിമാനങ്ങളുടെ എണ്ണവും ടാങ്കറുകളുടെ എണ്ണവും തമ്മിൽ നേരിട്ടു ബന്ധമുണ്ട്. ഒരു ടാങ്കർ വിമാനത്തിന് 4-6 യുദ്ധവിമാനം എന്നതാണ് കണക്ക്.

അവ്യക്തയും അനിശ്ചിതത്വവുമുണ്ടാക്കി എതിരാളികളെ ആശയ്ക്കുഴപ്പത്തിലാക്കാനുള്ള തന്ത്രവുമാകാം.

Show Full Article
TAGS:US Israel Iran War Israel Iran US Air Force Jacob K Philip 
News Summary - us iran israel war: US Air Force refueling plane boeing kc-135r stratotanker disappeared
Next Story