കേരളത്തിന് സമ്പൂർണ്ണ അവഗണന; കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ് -LIVE UPDATES
text_fieldsന്യൂഡൽഹി: ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും നൽകാതെ മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ്. രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങഴെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിച്ചത്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പഴയ സ്കീമിലോ പുതിയ സ്കീമിലോ ഇളവുകൾ പ്രഖ്യാപിച്ചില്ല. നികുതിയിലും തീരുവയിലും ചെറിയ ഇളവുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായില്ല.
സമ്പൂർണ അവഗണനയാണ് ബജറ്റിൽ കേരളം നേരിട്ടത്. ധാതു ഇടനാഴിയും കടലാമ സംരക്ഷണ കേന്ദ്രവും ഒഴികെ കാര്യമായി ഒന്നും ധനമന്ത്രി കേരളത്തിന് നൽകിയില്ല. അതിവേഗ റെയിലിൽ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും ഉൾപ്പെട്ടപ്പോഴും കേരളത്തെ അവഗണിച്ചു. ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരിഗണിച്ചില്ല.
LIVE UPDATES
Live Updates
- 1 Feb 2026 6:09 AM GMT
ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ
മുംബൈ-പൂണെ, ഹൈദരാബാദ്-ചെന്നൈ, ഡൽഹി-വാരണാസി,വാരണാസി-സിലുഗുരി, പൂണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ബംഗളൂരു-ചെന്നെ
- 1 Feb 2026 6:02 AM GMT
വികസിത ഭാരതത്തിനായി സേവന മേഖല വികസിപ്പിക്കും
സർവീസ് മേഖലയിയിലെ സാധ്യതകൾ കണ്ടെത്തി ഉപയോഗപ്പെടുത്താൻ പ്രത്യേക സമിതി


