Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightപാതി തളർന്ന...

പാതി തളർന്ന ശരീരത്തിലും ഹക്കീം സ്ട്രോങ്​ ആണ്​; സംശയം ഉണ്ടോ...

text_fields
bookmark_border
പാതി തളർന്ന ശരീരത്തിലും ഹക്കീം സ്ട്രോങ്​ ആണ്​; സംശയം ഉണ്ടോ...
cancel

പഴയന്നൂർ: പഴയന്നൂരിലെ ഹെൽത്ത് ക്ലബിലെ ട്രെയിനറാണ്​ ഹക്കീം. പാതി തളർന്ന ശരീരത്തെ ഇച്​ഛാശക്​തി കൊണ്ട്​ മറികടന്ന്​ മാതൃകയായ ആൾ. എന്നാൽ ഈ നിലയിലെത്താൻ പക്ഷേ ഹക്കീമിന്​ മറികടക്കേണ്ടിവന്നത്​ കഠിന വേദനയും സഹനവുമാണ്​. ജിംനേഷ്യത്തിൽ ഒരു സുഹൃത്തിന് കൂട്ടായി പോയതാണ് തുടക്കം. എല്ലാവരും ചെയ്യുന്നത് കണ്ടപ്പോൾ ആഗ്രഹമായി. അന്നുമുതലാണ് ജിമ്മിൽ ചേരണമെന്നും തന്നെക്കൊണ്ട് സാധിക്കുമെന്നുമുള്ള തോന്നലുണ്ടായത്. പക്ഷേ അവിടെ തടസ്സം തളർന്ന ശരീരമായിരുന്നു.

എന്നാൽ സുഹൃത്തുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ ഒരു കൈ നോക്കാൻ തീരുമാനിച്ചു. പലപ്പോഴും ശരീരം പിണങ്ങി. വേദനകൊണ്ടു പുളഞ്ഞു. എന്നാലും പരിശീലനം തുടരാൻ തന്നെ തീരുമാനിച്ചു. ക്രമേണ ശരീരത്തിൻന്‍റെ മാറ്റം അറിയാൻ തുടങ്ങി. പിന്നീട് പഞ്ചഗുസ്തി പരിശീലിച്ചു. നിരവധി വേദികളിൽ ഹക്കീമി​െൻറ കൈക്കരുത്തിൽ എതിരാളി തകർന്നു വീണു.

ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടു തവണ മിസ്റ്റർ വേൾഡ് സെലക്ഷൻ ലഭിച്ചു. കാനഡയിലും സ്വിസ്റ്റർലന്‍റിലും പോയി മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തിക സ്ഥിതി തടസ്സമായി. 2000 ത്തിലും 2008 ലും മിസ്റ്റർ കേരളയായി. മൂന്നു തവണ പാലക്കാടും രണ്ടുതവണ തൃശൂർ ജില്ല ചാമ്പ്യനുമായി. പഞ്ചഗുസ്‌തിയിൽ നിരവധി വേദികളിൽ ജേതാവായിട്ടുണ്ട്.

ഇന്ന് കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തോളം ശിഷ്യരാണ് ഇദ്ദേഹത്തിനുള്ളത്. പഴയന്നൂരിലെ ഹെൽത്ത് ക്ലബ് കോവിഡ് പശ്ചാത്തലത്തിൽ ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല സർക്കാർ അനുമതിയായതോടെ വീണ്ടും സജീവമായി. ഹെൽത്ത് ക്ലബ്ബിലൂടെ ഇന്ന് ഒട്ടേറെ പേരെയാണ് ഹക്കീം പരിശീലിപ്പിച്ചത്. അതിലൂടെ പൊലീസ്, ആർമി തുടങ്ങിയ മേഖലകളിൽ ജീവിത വിജയം നേടിക്കൊടുക്കാൻ നിമിത്തമായതിലും കൃതാർഥനാണ്​ അദ്ദേഹം.

Show Full Article
TAGS:hakeem Gym Trainer 
Next Story