Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഈദ് സ്പെഷ്യൽ...

ഈദ് സ്പെഷ്യൽ സോയാ-മഷ്റൂം വെജിറ്റബ്ൾ ബിരിയാണി

text_fields
bookmark_border
Soya-Mushroom Vegetable Biryani,
cancel

സോയാ വേവിക്കാൻ

ചേരുവകൾ

  • സോയാ ബോളുകൾ (Chunks) - 1 കപ്പ്
  • വെളളം - 4 കപ്പ്
  • ഉപ്പ് - പാകത്തിന്

മാരിനേഷന്

  • ബീൻസ് - 8 എണ്ണം
  • മഷ്റൂം -10 എണ്ണം (ചെറുതായി അരിഞ്ഞത്)
  • സോയാ വേവിച്ചത്
  • തൈര് - 3/4 കപ്പ്
  • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ബിരിയാണി മസാല - 2 ടേബ്ൾ സ്പൂൺ
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 2 ടീസ്പൂൺ
  • കാരറ്റ്, ഉരുളകിഴങ്ങ് - 1 എണ്ണം വീതം (ചെറു കഷ്ണങ്ങളാക്കിയത്)
  • മല്ലിയില - 2 ടേബ്ൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
  • പുതിനയില - 2 ടേബ്ൾ സ്പൂൺ (പൊടിയായി അരിഞ്ഞത്)
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

ബിരിയാണിക്ക്

  • എണ്ണ, നെയ്യ് - 2 ടേബ്ൾ സ്പൂൺ വീതം
  • വറുത്ത സവാള - 2 ടേബ്ൾ സ്പൂൺ
  • പുതിനയില, മല്ലിയില - 2 ടേബ്ൾ സ്പൂൺ വീതം (ചെറുതായി അരിഞ്ഞത്)
  • സവാള - 1 എണ്ണം (നീളത്തിൽ അരിഞത്)
  • കാപ്സിക്കം 1 പകുതി
  • പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്)
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ബിരിയാണി മസാല - 1 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • ബസുമതി അരി - 1 കപ്പ് (20 മിനിറ്റ് കുതിർത്തത്)
  • വെള്ളം - 11/2 കപ്പ്

തയാറാക്കുന്നവിധം

ഒരു സോസ് പാനിൽ കുറച്ച് വെള്ളവും 1 ടീസ്പൂൺ ഉപ്പും എടുത്ത് തിളപ്പിക്കുക. 1 കപ്പ് സോയാ ബോളുകൾ ഇട്ട് 5 മിനിറ്റ് തിളപ്പിച്ച് നന്നായി വേവിക്കുക. വെള്ളം ഊറ്റികളഞ്ഞ് പിഴിഞ്ഞ് വെക്കുക. ഇത് മാറ്റിവെക്കുക.

ഒരു വലിയ ബൗളിൽ 3/4 കപ്പ് തൈരും 1/4 ടീസ്പൂൺ മഞ്ഞളും 1/2 ടീസ്പൂൺ മുളകുപൊടിയും 2 ടേബ്ൾ സ്പൂൺ ബിരിയാണി മസാലയും 1 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും 2 ടീസ്പൂൺ എണ്ണയും 1/2 ടീസ്പൂൺ ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. 1 ഉരുളകിഴങ്ങ്, 1 കാരറ്റ്, 8 ബീൻസ്, 10 മഷ്റൂം, വേവിച്ച് വെച്ച സോയാ ബോളുകൾ 2 ടേബ്ൾ സ്പൂൺ വീതം മല്ലിയില, പുതിനയില എന്നിവയും ചേർത്തിളക്കി അടച്ച് 1/2 മണിക്കൂർ വെക്കുക.

ഒരു കുക്കറിൽ 2 ടേബ്ൾ സ്പൂൺ നെയ്യ്, 2 ടേബ്ൾ സ്പൂൺ എണ്ണ, 1 ടീസ്പൂൺ ജീരകം എന്നിവയിട്ട് വറുക്കുക. ജീരകം പൊട്ടുമ്പോൾ 1 സവാള അരിഞ്ഞിട്ട് വഴറ്റി പൊൻ നിറമാക്കുക. 1 പകുതി ക്യാപ്സിക്കം അരിഞ്ഞതിട്ട് ചെറുതായൊന്ന് വഴറ്റുക. മാരിനേറ്റ് ചെയ്ത പച്ചക്കറികളും ചേർക്കാം. എണ്ണ വേർതിരിയും വരെ വേവിക്കുക. കുതിർന്ന അരി ചേർക്കുക. പച്ചക്കറികൾക്ക് മീതെ അരി വിതറുകയാണ് ചെയ്യേണ്ടത്.

ഇതിന് മീതെ 2 ടേബ്ൾ സ്പൂൺ മല്ലിയില, 2 ടേബ്ൾ സ്പൂൺ പുതിനയില, 2 ടേബ്ൾ സ്പൂൺ വറുത്ത സവാള, 1 ടേബ്ൾ സ്പൂൺ നെയ്യ്, 1/2 ടീസ്പൂൺ ഉപ്പ്, 1 ടീസ്പൂൺ ബിരിയാണി മസാല എന്നിവ ചേർക്കുക.

11/2 കപ്പ് വെള്ളം ഒഴിക്കുക. അടച്ച് രണ്ട് വിസിൽ വരെ വേവിക്കുക. വാങ്ങി ആറിയ ശേഷം തുറക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യിൽ വറുത്തിട്ട് അലങ്കരിക്കുക.

Show Full Article
TAGS:biryani. mushroom Soya-Mushroom Vegetable Biryani Eid Al Fitr 2025 
News Summary - How To Make Soya-Mushroom Vegetable Biryani
Next Story