Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightരുചിയോടൊപ്പം ആരോഗ്യവും...

രുചിയോടൊപ്പം ആരോഗ്യവും വിളമ്പാം; മുരിങ്ങയില - ബ്രൊക്കോളി തോരൻ

text_fields
bookmark_border
food
cancel
camera_alt

മുരിങ്ങയില - ബ്രൊക്കോളി തോരൻ

പോഷകഗുണങ്ങളാൽ സമ്പന്നമായ മുരിങ്ങയില - ബ്രൊക്കോളി തോരൻ 15-20 മിനിറ്റിനുള്ളിൽ തയാറാക്കാം. രുചിയിൽ കേമനായ ഈ തോരൻ ആരോഗ്യ സമ്പന്നവുമാണ്.

ചേരുവകൾ

മുരിങ്ങയില : 3 പിടി

ബ്രൊക്കോളി : 2 പിടി

ഉപ്പ് : ആവശ്യത്തിന്

മഞ്ഞൾപ്പൊടി : 3/4 ടീസ്പൂൺ

തേങ്ങ ചിരകിയത് : 1 1/2 കപ്പ്

മുളക്പൊടി : 1 ടീസ്പൂൺ

വെളുത്തുള്ളി : 2 അല്ലി

ജീരകം : 1/4 ടീസ്പൂൺ

കടുക് : 1/4 ടീസ്പൂൺ

ഉഴുന്ന് : 1/4 ടീസ്പൂൺ

ഉണക്ക മുളക് : 2 എണ്ണം

എണ്ണ : 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

മുരിങ്ങയിലയും ബ്രൊക്കോളിയും ഉപ്പും മുളകും പാകത്തിന് ചേർത്ത്, വെള്ളവുമൊഴിച്ച് വേവിച്ചെടുക്കുക. തേങ്ങ, ജീരകം, മുളക്പൊടി, വെളുത്തുള്ളി എന്നിവ ഒന്നിച്ചെടുത്ത് നന്നായി ചതച്ച് കഷ്ണങ്ങളോടൊപ്പം ചേർത്ത് ഇളക്കുക. ഇവ നന്നായി വേവിച്ചെടുക്കണം.

ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ തിളപ്പിച്ച് കടുക്, ഉഴുന്ന്, ഉണക്കമുളക് എന്നിവ ചേർത്ത് വറവ് തയ്യാറാക്കി കഷ്ണത്തിന് മുകളിൽ ഒഴിക്കണം. ശേഷം തോരൻ നന്നായി ഉലത്തിയെടുക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Food Recipes Foods foodrecipes cooking food tips 
News Summary - Healthy and tasty; Moringa leaves - Broccoli Thoran
Next Story