Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightകോവിഡാനന്തരം...

കോവിഡാനന്തരം ശാരീരിക-മാനസിക അസ്വസ്ഥതകൾ അലട്ടുന്നുണ്ടോ? എങ്കിൽ സൈ​ക്ലിങ് മികച്ചൊരു പരിഹാരമാണ്...

text_fields
bookmark_border
Cycling strengthens your heart muscles, lowers resting pulse and reduces blood fat levels
cancel

തടി​കു​റ​ക്കാ​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പല വഴി തേടുന്നവരാണ് നമ്മൾ. ഏത് വ്യായാമ രീതിയാണെങ്കിലും ‘ആരംഭശൂരത്വം’ കഴിഞ്ഞാൽപിന്നെ താത്പര്യം കുറഞ്ഞ് ആ വഴിയേ ചിന്തിക്കാത്തവരാണ് ഭൂരിഭാഗവും. എന്നാൽ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്ത് ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ നിങ്ങൾക്ക്?.


ഉണ്ടെങ്കിൽ ഏ​റ്റ​വും മി​ക​ച്ച വ​ഴി​യാ​ണ് സൈ​ക്ലിങ്. ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നൊ​പ്പം ജീ​വി​തശൈ​ലീ​രോ​ഗ​ങ്ങ​ളിലും സൈ​ക്കി​ൾ ചി​ല​ർ​ക്ക്​ മ​രു​ന്നാ​ണ്. നീ​ന്ത​ൽ, ജോ​ഗി​ങ് ​തു​ട​ങ്ങിയ​വ​യെ​പ്പോലെ മി​ക​ച്ച എ​യ​്​റോ​ബി​ക് വ്യാ​യാ​മം കൂടി​യാ​ണിത്. ദി​വ​സ​വും സൈ​ക്കി​ൾ ച​വി​ട്ടി​യാ​ൽ ല​ഭി​ക്കു​ന്ന ഗു​ണ​ങ്ങ​ളും ഏറെയാണ്. കോവിഡാനന്തരം അലട്ടുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾക്കും സൈ​ക്ലിങ് പരിഹാരമാണ്.


ശ്വസിക്കാം ആശ്വാസത്തോടെ

ചെറിയ തോതില്‍ ശ്വാസം പിടിച്ചുനില്‍ക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ശ്വാസകോശത്തിനുള്ള നല്ലൊരു വ്യായാമമാണ്. ഇത്തരത്തിലുള്ളവർക്ക് മികച്ച വ്യായാമമാണ് സൈക്ലിങ്. ന​ട​ത്ത​വും ജോ​ഗി​ങ്ങുംപോ​ലെ ത​ന്നെ ശ​രീ​ര​ത്തി​ൽ ശ്വാ​സോ​ച്ഛ്വാ​സപ്ര​ക്രി​യ കൂ​ടു​ന്ന​തു വ​ഴി കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കു​ക​യും ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

ഹൃ​ദ​യ​ത്തെ കാ​ക്കും

ജീ​വി​തശൈ​ലി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളു​ടെ ഫ​ല​മാ​യി ചെ​റു​പ്പ​ക്കാ​രി​ൽപോ​ലും ഹൃ​ദ​യാ​ഘാ​ത​വും ബ്ലോ​ക്കു​മെ​ല്ലാം നി​ത്യ​സം​ഭ​വ​മാ​യി മാ​റിയ കാ​ല​മാ​ണി​ന്ന്. ആരോഗ്യത്തിന് കോവിഡുണ്ടാക്കിയ ആഘാതവും ചെറുതല്ല. ഹൃ​ദ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പ​റ്റി​യ ഏ​റ്റ​വും മി​ക​ച്ച കാ​ർ​ഡി​യാ​ക് വ്യാ​യാ​മ​മാ​ണ് സൈ​ക്ലി​ങ്. ഇ​തു​വ​ഴി ബ്ലോ​ക്ക്, അറ്റാക്ക് തു​ട​ങ്ങി​യ​വ​യി​ൽനി​ന്ന് ഹൃ​ദ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കും.


ത​ടി​യെ ച​വി​ട്ടി​യോ​ടി​ക്കാം

ത​ടി കൂ​ടു​ന്നു എ​ന്ന​താ​ണ​ല്ലോ ഇ​പ്പോ​ൾ മിക്കവരുടെയും പ​രാ​തി. ജി​മ്മി​ൽ പോ​യാ​ൽ മാ​ത്ര​മ​ല്ല, സൈ​ക്കി​ളോ​ടി​ച്ചാ​ലും ത​ടി​കു​റ​ക്കാ​ൻ സാ​ധി​ക്കും. ‍പ​ണ​ച്ചെ​ല​വി​ല്ലാ​തെ, അ​മി​ത​മാ​യ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​മി​ല്ലാ​തെ, മ​റ്റു പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​തെ​ത​ന്നെ ത​ടി കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഇ​തി​ൻെ​റ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. കാ​ലി​ലെ​യും കൈ​ക​ളി​ലെ​യും അ​ടി​വ​യ​റി​ലെ​യു​മു​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ലെ മു​ഴു​വ​ൻ കൊ​ഴു​പ്പു​ം ക​ത്തി​ച്ചു​ക​ള​യാ​ൻ ഇ​തി​ലും മികച്ച മാ​ർ​ഗ​മി​ല്ല.

എ​ല്ലിനും പേ​ശി​ക​ൾ​ക്കും ശ​ക്തി​യേ​കും

സൈ​ക്കി​ൾ ച​വി​ട്ടു​മ്പോ​ൾ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ച​ല​നങ്ങ​ൾ​മൂ​ലം പേ​ശി​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ മ​സി​ലു​ക​ളു​ടെ വഴക്കം കൂ​ട്ടാ​നും സ​ഹാ​യി​ക്കും.

സൈ​ക്ലി​ങ് ചെ​യ്യു​മ്പോ​ൾ കാ​ലു​ക​ളി​ലും കൈ​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ ച​ല​ന​ങ്ങ​ളു​ണ്ടാ​വു​ന്ന​ത്. അ​തു​വ​ഴി കാ​ലു​ക​ളി​ലെ​യും കൈ​ക​ളി​ലെ​യും അ​ര​ക്കെ​ട്ടി​ന് താ​ഴെ​യു​ള്ള എ​ല്ലു​ക​ളി​ലെ​യും ഷോ​ൾ​ഡ​റു​ക​ളി​ലെ​യും ജോ​യൻ​റു​ക​ൾ​ക്ക് കൂ​ടു​ത​ൽ ശക്തി ലഭിക്കും.


വി​ഷാ​ദ​മേ വി​ട

എ​യ​്​റോ​ബി​ക് വ്യാ​യാ​മ​ങ്ങ​ളെ​ല്ലാം മനസ്സമ്മ​ർ​ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്തോ​ഷം പ്രദാനംചെയ്യുന്ന മി​ക​ച്ച വ്യാ​യാ​മ​മാ​ണ് സൈ​ക്ലി​ങ്. മ​ന​സ്സിലെ വി​ഷാ​ദ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും ഇ​ല്ലാ​താ​ക്കി, സ​മ്മ​ർ​ദം മാ​റ്റി ഉ​ന്മേ​ഷം നി​റ​ക്കാ​ൻ ക​ഴി​യും. കൂ​ടാ​തെ ന​ല്ല ഉ​റ​ക്കവും ല​ഭി​ക്കും. ശ​രീ​രം ആ​ക്ടി​വാ​യി​രി​ക്കു​മ്പോ​ൾ ഏ​കാ​ഗ്ര​ത വ​ർ​ധി​ക്കു​ക​യും കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​ത​യോ​ടെ ജോ​ലി​ക​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും.

പ്രാ​യ​ത്തെ മ​റി​ക​ട​ക്കാം

സൈ​ക്കി​ൾ ച​വി​ട്ടു​മ്പോ​ൾ ശ​രീ​രം വി​യ​ർ​ക്കു​ക​യും കൂ​ടു​ത​ൽ ര​ക്ത​യോ​ട്ടം ഉ​ണ്ടാ​വുക​യും ചെ​യ്യു​ന്നു. ഈ ​സ​മ​യ​ത്ത് കോ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​കും. ച​ർ​മ​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വും തെ​ളി​ച്ച​വും ലഭിക്കും. ഇ​തു​വ​ഴി നി​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം കൂ​ടു​ത​ൽ തി​ള​ങ്ങും.


ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാം

വ്യാ​യാ​മ​മി​ല്ലാ​ത്ത​താ​ണ് പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ ജീ​വി​ത ശൈ​ലി​രോ​ഗ​ങ്ങളുടെ പ്രധാന കാരണം. ഇവയെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗം കൂ​ടി​യാ​ണ് സൈ​ക്ലി​ങ്. കൂ​ടാ​തെ പ​ല​വി​ധ അ​ർ​ബു​ദ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നുള്ള മി​ക​ച്ച വ​ഴി കൂ​ടി​യാ​ണി​ത്.

കൂട്ടായ്മയുടെ സന്തോഷം

ജീ​വി​ത​ത്തി​ൻെ​റ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഉ​ഴ​ലു​മ്പോ​ഴും മ​നസ്സും ശ​രീ​ര​വും സ​ന്തോ​ഷം നി​റ​ക്കു​ന്ന ഉ​പാ​യ​മെ​ന്ന നി​ല​യി​ൽ സൈ​ക്ലി​ങ് ശീ​ല​മാ​ക്കാ​വു​ന്ന​താ​ണ്. കൂ​ട്ടു​കാ​രൊ​ന്നി​ച്ച് സൈ​ക്കി​ളി​ൽ സ​വാ​രി​ക്കി​റ​ങ്ങു​മ്പോ​ൾ ല​ഭി​ക്കു​ന്ന സ​ന്തോ​ഷം ഒന്നുവേ​റെ ത​െ​ന്ന​യാ​ണ്.


കരുതലുണ്ടാവണം...

●നടത്തത്തിനെക്കാൾ കൂടുതൽ ആയാസം വേണ്ടതുകൊണ്ട് സൈക്കിൾ ചവിട്ടുമ്പോൾ കൂടുതൽ കരുതലെടുക്കണം.

●40–45 വയസ്സ് പ്രായമുള്ളവർ, പ്രത്യേകിച്ചും വണ്ണം കൂടിയവർ, പുകവലിയുള്ളവർ, പ്രമേഹമുള്ളവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ സൈക്ലിങ് ആരംഭിക്കാവൂ.

●ഹൃദയത്തിന് കൂടുതൽ ആയാസമുണ്ടാക്കാവുന്ന വ്യായാമായതിനാൽ ഹൃദയധമനീരോഗങ്ങൾ ഇല്ലായന്ന് ഉറപ്പാക്കുന്നത് അത്യാവശ്യമാണ്.

●കൂടുതലായി വിയർക്കുന്നവർ വെള്ളം സൈക്കിളിൽ കരുതണം. ദീർഘദൂരം യാത്രപോകുമ്പോൾ ശരീരത്തിലെ സോഡിയത്തിന്റെ അളവുകുറഞ്ഞ് പെട്ടെന്ന് ക്ഷീണം വരാൻ സാധ്യതയുണ്ട്. അതു മറികടക്കാൻ ഉപ്പും മധുരവും ചേർത്ത നാരങ്ങാവെള്ളം കുപ്പിയിൽ കരുതുകയും ഇടയ്ക്കിടെ, അൽപാൽപം കുടിക്കുന്നതും നല്ലതാണ്.


പ്രായം തടസ്സമേയല്ല...

● നടക്കാൻ പ്രായമാകുന്ന സമയം മുതൽ കുഞ്ഞുങ്ങളെ ബേബി സൈക്കിളുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കാം. സെക്കിളിന്റെ ചലനവും ശരീരത്തിന്റെ ബാലൻസിങ്ങും ചെറു പ്രായത്തിൽതന്നെ ശീലിക്കുന്നത് ശാരീരികമായും മാനസികമായും ഗുണം ചെയ്യും.

● വാർധക്യത്തിലെ ആരോഗ്യ പ്രശ്നങ്ങളെ സുരക്ഷിതമായി പരിഹരിക്കുന്ന ഉപാധിയാണ് സൈക്ലിങ്. പ്രായമേറെയായിക്കഴിഞ്ഞ് സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ ആരോഗ്യമുള്ള ചെറുപ്പകാലത്തേ തന്നെ സൈക്ലിങ് പഠിച്ചുവെക്കുന്നത് അത്യാവശ്യമാണ്. പ്രായമേറിയവർക്ക്, ഗിയറുള്ള സൈക്കിളുകളാണ് ഉത്തമം. കാരണം, ഗിയറുകളുള്ള സൈക്കിളുകളാണ് ഉപയോഗിക്കുന്നതെങ്കിൽ കാൽ മുട്ടുകൾക്കുണ്ടാവുന്ന അമിതമായ ആയാസം നന്നേ കുറയ്ക്കാനാകും.


സൈ​ക്കി​ൾ ചവിട്ടിത്തുടങ്ങും മുമ്പ് ശ്ര​ദ്ധി​ക്കാം...

●സൈ​ക്കി​ൾ വ്യാ​യാ​മ​മാ​യി ചെ​യ്യാ​ൻ തു​ട​ങ്ങു​മ്പോ​ൾ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ കു​റ​ച്ച് ദൂ​രം മാ​ത്രം ച​വി​ട്ടു​ക. ആ​ദ്യ ദി​നം​ത​ന്നെ കൂ​ടു​ത​ൽ ദൂ​രം ച​വി​ട്ടു​ന്ന​ത് നല്ലതല്ല. വേഗവും കി​ലോ​മീ​റ്റ​റും അ​റി​യാ​ൻ പ​റ്റു​ന്ന ഡി​ജി​റ്റ​ൽ മീ​റ്റ​റു​ള്ള സൈ​ക്കി​ളു​ക​ൾ ഇ​ന്ന്​ വി​പ​ണ​യി​ൽ ല​ഭ്യ​മാ​ണ്. ഇ​തു​വ​ഴി ന​മു​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട ദൂ​ര​വും സ​മ​യം ഓ​രോ ദി​വ​സ​വും സെ​റ്റ് ചെ​യ്യാം.

●രാ​വി​ലെ സൈ​ക്ലി​ങ് ന​ട​ത്തു​ന്ന​താ​ണ് ഏ​റ്റ​വും നല്ലത്

●കാ​ലു​ക​ൾ, കൈ​ക​ൾ, മു​ട്ട് ഇ​വ​യി​ലേ​തി​ലെ​ങ്കി​ലും സ​ർ​ജ​റി​ക​ഴി​ഞ്ഞ​വ​രോ, മു​റി​വ് പ​റ്റി​യ​വ​രോ സൈ​ക്ലി​ങ് ചെ​യ്യു​ന്ന​ത് ന​ല്ല​ത​ല്ല. ഇ​വ ഭേ​ദ​മാ​യ​തി​നുശേ​ഷം പ​തു​ക്കെ മാ​ത്ര​മെ സൈ​ക്ലി​ങ് ചെ​യ്യാ​വൂ

●സ​ന്ധി​വേ​ദ​ന, പു​റം​വേ​ദ​ന തു​ട​ങ്ങി​യ ശാ​രീ​രി​ക​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ര്‍ സൈ​ക്കി​ള്‍ അ​ധി​കം ച​വി​ട്ടാ​തി​രി​ക്കു​ക.

●സൈ​ക്കി​ൾ ച​വി​ട്ടു​ന്ന ആ​ളു​ടെ ഭാ​രം, സ​വാ​രി​ക്കി​റ​ങ്ങു​ന്ന സ്ഥ​ല​ത്തി​ൻെ​റ ഭൂ​പ്ര​കൃ​തി തു​ട​ങ്ങി​യ​വ​ക്ക​നു​സ​രി​ച്ച് ച​വി​ട്ടു​ന്ന ദൂ​രം ക്ര​മീ​ക​രി​ക്കു​ക.

●ല​ഘു​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം മാ​ത്രം സൈ​ക്കി​ൾ സ​വാ​രി​ക്കി​റ​ങ്ങു​ക. ക്ഷീ​ണം തോ​ന്നു​മ്പോ​ൾ വി​ശ്ര​മി​ക്കു​ക, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക.

●ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്കു​ക.

(കുടുംബം ആർക്കൈവ്സ്)

Show Full Article
TAGS:Cycling heart muscles blood fat family fitness malayalam madhyamam kudumbam gym diet diet food life body run cycling health workout fitness issue Madhyamam Kudumbam fitness culture celebrities happy life 
News Summary - Cycling strengthens your heart muscles, lowers resting pulse and reduces blood fat levels
Next Story