Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightമരത്തടി ഉപയോഗിച്ച്...

മരത്തടി ഉപയോഗിച്ച് മാത്രം വാതിലും ജനലും നിർമിച്ചിരുന്ന കാലം കഴിഞ്ഞു... തടിക്കുപകരം ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ ഇവയാണ്

text_fields
bookmark_border
മരത്തടി ഉപയോഗിച്ച് മാത്രം വാതിലും ജനലും നിർമിച്ചിരുന്ന കാലം കഴിഞ്ഞു... തടിക്കുപകരം ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ ഇവയാണ്
cancel
camera_alt

ചിത്രം: എർത്തെൻ ഹാബിറ്റാറ്റ്സ്

പ്രായോഗികതയും ഭംഗിയും ഈടും നിലനിർത്തുന്നതിൽ ഏതൊരു വീടിന്‍റെയും അവിഭാജ്യ ഘടകമാണ് വാതിലുകളും ജനലുകളും. കാലാവസ്ഥ, പരിപാലനം, ചെലവ്, ഡിസൈൻ തത്ത്വങ്ങൾ എന്നിവ മുൻനിർത്തി വേണം അവ തിരഞ്ഞെടുക്കാൻ.

പുതിയ വാതിൽ, ജനൽ പാളികൾ ഘടിപ്പിക്കുന്നതിനു മുമ്പ് നിലവിലെ കട്ടിളകളുടെ ആരോഗ്യം നിർബന്ധമായും പരിശോധിക്കണം.

മരത്തടി

കേരളത്തിലെ ഭവന നിർമാണ മേഖലയിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന വസ്തുവാണ് മരത്തടി. മികച്ച താപ-ശബ്ദ നിയന്ത്രണം, ഉയർന്ന സൗന്ദര്യാത്മക മൂല്യം, പരമ്പരാഗതവും ആധുനികവുമായ രൂപകൽപനകൾ ചെയ്തെടുക്കാനുള്ള അനുയോജ്യത തുടങ്ങി മരത്തിന്‍റെ സവിശേഷതകളേറെയാണ്.

തേക്ക്, മഹാഗണി, അഞ്ചിൽ, ഇരുൾ, മെർബാവു, കരിവാക, വേങ്ങ തുടങ്ങിയ മരങ്ങളാണ് ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ളത്. ചെലവ് ചുരുക്കാൻ കൈനി, മരുത് പോലുള്ളവയും ഉപയോഗിക്കാം. കാതൽ, ഉണക്കം എന്നിവ ഉറപ്പുവരുത്തി വേണം മരപ്പണി ആരംഭിക്കാൻ.

ഭിത്തി കെട്ടുമ്പോൾ ഗ്യാപ്പിട്ട് പ്ലാസ്റ്ററിങ് സമയത്ത് കട്ടിള സ്ഥാപിക്കുന്നത് കേടുപാടുകൾ കുറക്കും. സ്റ്റീൽ കട്ടിളകൾക്ക് മരത്തിന്‍റെ പാളി കൊടുത്ത് ചെലവ് ചുരുക്കാവുന്നതാണ്.

മരത്തടി തിരഞ്ഞെടുക്കുമ്പോൾ ഏജിങ് പ്രോസസും ട്രീറ്റ്മെന്‍റും പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ വളയൽ, ചിതൽ ശല്യം തുടങ്ങിയവക്ക് സാധ‍്യതയേറെയാണ്. കട്ടിള ഘടിപ്പിച്ചശേഷം പ്ലൈവുഡ് ബോക്സിങ് നൽകിയാൽ നിർമാണത്തിനിടെയുള്ള തകരാറുകൾ ഒഴിവാക്കാം.

സാധാരണ ഉപയോഗിക്കുന്ന വലുപ്പത്തിലാണ് വാതിൽ, ജനൽ കട്ടിളകൾ നിർമിക്കുന്നതെങ്കിൽ മരത്തടി കട്ട് പീസായി വാങ്ങിയാൽ മതിയാകും. എന്നാൽ, വാതിലിന്‍റെയും ജനലിന്‍റെയും വലുപ്പം കൂടുതലാണെങ്കിൽ മരം വാങ്ങേണ്ടി വരും.



സ്റ്റീൽ

സുരക്ഷയുടെയും ശക്തിയുടെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നവയാണ് സ്റ്റീൽ കട്ടിളകളും ജനലുകളും. മരവുമായി താരതമ്യം ചെയ്യുമ്പോൾ ചെലവും മെയിന്‍റനൻസും കുറവാണ്. വില വരുന്നത് ക്യൂബിക്കിനായതിനാൽ കട്ടിളകൾ സ്റ്റീലിൽ ചെയ്താൽ ചെലവ് കുറക്കാം. മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഐ.എസ്.ഒ മാർക്കുള്ള galvanized സ്റ്റീൽ കൊണ്ടുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

രണ്ടു രീതിയിലാണ് സ്റ്റീൽ ഉരുപ്പടികൾ വെക്കുന്നത്. നിർമാണസമയത്ത് പ്ലാസ്റ്ററിങ്ങിനുമുമ്പ് വെച്ചുപോകുന്നതാണ് ഒരു രീതി. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു കോട്ട് ഇപോക്സി പ്രൈമർ അടിച്ച ശേഷം മാത്രം വെക്കുക. പിന്നീട് പെയിന്‍റിങ്ങിനുമുമ്പ് ഒരു കോട്ട് കൂടി പ്രൈമർ അടിക്കാം. ദൃഢത കൂടിയ, തുരുമ്പ് സാധ‍്യത കുറവുള്ള ടാറ്റ ഗാൽവാനോ പോലുള്ള ഷീറ്റുകൾ ഉപയോഗിച്ചാൽ ആയുസ്സ് കൂടും.

നിർമാണത്തിന്‍റെ അവസാനഘട്ടങ്ങളിൽ ചുമരുകളിൽ പ്രൈമർ അടിച്ചശേഷം വെക്കുന്നതാണ് മറ്റൊരു രീതി. ഈ ജനലുകളും വാതിലുകളും ലോക്ക് അടക്കം ഫുൾ സെറ്റ് ആയിട്ടാണ് ലഭിക്കുക. കാണാൻ മരം പോലിരിക്കും.


അലൂമിനിയം

സമകാലിക വാസ്തുകലയിൽ യഥേഷ്ടം ഉപയോഗിച്ച് പോരുന്നവയാണ് അലൂമിനിയം ജനലുകളും വാതിലുകളും. ഭാരക്കുറവും corrosion റസിസ്റ്റൻസും ദൃഢതയും മെലിഞ്ഞ ആകാരവും ഏതു നിറത്തിലേക്കും ഫിനിഷിലേക്കും ചെയ്തെടുക്കാനുള്ള അനായാസതയും അലൂമിനിയം ഉരുപ്പടികളെ പ്രചാരമുള്ളതാക്കുന്നു.

ഇലക്ട്രോ പ്ലേറ്റിങ്, പൗഡർ കോട്ടിങ് എന്നീ രീതികളിലാണ് ഇവയിൽ നിറം/ഫിനിഷ് പകരുന്നത്. ഇഷ്ടമുള്ള നിറത്തിൽ ഫിനിഷിങ് ചെയ്യാം.

പ്രീമിയം ലുക്കാണ് പ്രധാന ആകർഷണം. അലൂമിനിയം ഫ്രെയിമിൽ ഗ്ലാസ് ഡോറും വിൻഡോയും നിർമിക്കാം. അവസാന ഘട്ട പെയിന്‍റിങ്ങും കഴിഞ്ഞിട്ടാണ് ഫിറ്റ് ചെയ്യുക എന്നതിനാൽ പിന്നീട് പരിക്ക് വരാതെ സൂക്ഷിക്കണം. പ്രീമിയം മെറ്റീരിയലായതിനാൽ ചെലവ് അൽപം കൂടുതലാണ്.

യു.പി.വി.സി

ഭവനനിർമാണ മേഖലയിൽ പ്രചാരം ഏറിവരുന്ന ഒരു നിർമാണ വസ്തുവാണ് യു.പി.വി.സി (Unplasticized Polyvinyl Chloride). ആപേക്ഷികമായി ചെലവ് കുറക്കാം എന്നതും പരിപാലനം ആവശ്യമില്ല എന്നതും ചിതലും നനവും ഏൽക്കില്ല എന്നതും മേന്മകളാണ്.

സ്ഥിരസ്ഥിതിയിൽ വെള്ളനിറത്തിൽ ലഭിക്കുന്ന ഇവയുടെ പ്രൊഫൈലുകൾ മറ്റു ഫിനിഷുകളിലും നിറങ്ങളിലും ചെയ്തെടുക്കാം.

ഡബ്ല‍്യു.പി.സി

മരത്തിന്‍റെ നാരുകളും പ്ലാസ്റ്റിക്കും കൂടിച്ചേർത്തു നിർമിക്കുന്ന സുസ്ഥിരമായ വസ്തുവാണ് ഡബ്ല‍്യു.പി.സി (Wood Plastic Composite). മരത്തിനു ബദൽ എന്ന രീതിയിൽ കട്ടിളകളും പാളികളും ഇവകൊണ്ട് നിർമിക്കാം.

എഫ്.ആർ.പി

വീടിന്‍റെ അകത്തളത്തിലെ വാതിലുകൾ നിർമിക്കുന്നതിൽ പ്രിയമേറുന്ന ഒരു കോംപോസിറ്റ് വസ്തുവാണ് എഫ്.ആർ.പി (Fibre Reinforced Plastic). ചിതൽ, നനവ്, തുരുമ്പ് എന്നിവ ഇതിനെ ബാധിക്കില്ല.

പ്ലൈവുഡ്

വീടിനകത്തെ വാതിൽ, വാഡ്രോബ്, കിച്ചൺ കപ്ബോർഡ് തുടങ്ങിയവക്കാണ് പ്ലൈവുഡ് കൂടുതലായി ഉപയോഗിക്കുന്നത്. വാതിലിനുപിന്നിൽ വളയാതിരിക്കാൻ സ്റ്റിഫ്നർ ഒട്ടിക്കാറുണ്ട്.





Show Full Article
TAGS:Home Making home design HomeTips furniture 
News Summary - furniture materials that can be used instead of wood
Next Story