ബ്രോക്കോളി ചിക്കൻ
text_fieldsബ്രോക്കോളി ചിക്കൻ
ചേരുവകൾ
1. ചിക്കൻ -അരക്കിലോ
2. ബ്രോക്കോളി -250 ഗ്രാം
3. ബട്ടർ -50 ഗ്രാം
4. ചുവന്ന കാപ്സിക്കം -ഒന്ന്
5. സവാള -ഒന്ന്
6. ടൊമാറ്റോ പ്യൂരി -രണ്ടു പഴുത്ത തക്കാളിയുടേത്
7. നാരങ്ങനീര് -ഒരു ടേബിൾ സ്പൂൺ
8. വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
9. ജീരകപ്പൊടി -അര ടീസ്പൂൺ
10. കുരുമുളകുപൊടി -കാൽ ടീസ്പൂൺ
11. ചിക്കൻ സ്റ്റോക്ക് -പകുതി
12. മുളകുപൊടി -ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
1. കാൽ ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, നാരങ്ങനീര്, ചിക്കൻ സ്റ്റോക്ക് എന്നിവ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്തുവെക്കാം (ഫോർക്ക് കൊണ്ട് ചിക്കന്‍റെ എല്ലാ ഭാഗത്തും അമർത്തണം).
2. മുറിച്ച പച്ചക്കറികളും ബട്ടറും മാരിനേറ്റ് ചെയ്തുവെച്ച ചിക്കനും ടൊമാറ്റോ പ്യൂരിയും മസാലപ്പൊടികളും പാനിൽ വെച്ച് യോജിപ്പിക്കാം.
3. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് എയർ ഫ്രൈയറിലോ ഓവനിലോ ബേക്ക് ചെയ്തെടുക്കുകയോ നോൺസ്റ്റിക് പാനിൽ വേവിച്ച് വറ്റിച്ചെടുക്കുകയോ ചെയ്യാം. രുചിയൂറും ബ്രോക്കോളി ചിക്കൻ തയാർ.