ക്രംബ്ൾഡ് പൈനാപ്പിൾ പുഡ്ഡിങ്
text_fieldsക്രംബ്ൾഡ് പൈനാപ്പിൾ പുഡ്ഡിങ്
ചേരുവകൾ (ക്രംബ്ൾഡ് മിക്സിന്)
1. ബട്ടർ -മൂന്നു ടേബിൾ സ്പൂൺ
2. ഷുഗർ അല്ലെങ്കിൽ ബ്രൗൺ ഷുഗർ -കാൽ കപ്പിന്റെ പകുതി
3. മൈദ -അരക്കപ്പ്
4. ക്രഷ്ഡ് നട്സ് -കാൽ കപ്പ്
തയാറാക്കുന്ന വിധം
ബട്ടറും ഷുഗറും ബീറ്റ് ചെയ്തതിലേക്ക് മൈദയും ക്രഷ്ഡ് നട്സും യോജിപ്പിച്ച് ട്രേയിൽ ബട്ടർ പേപ്പറിന് മുകളിൽ ബേക്ക് ചെയ്തെടുക്കാം.
പുഡ്ഡിങ്ങിനുള്ള ചേരുവകൾ
1. ബാഷ്പീകരിച്ച പാൽ -200 മില്ലി
2. കണ്ടൻസ്ഡ് മിൽക്ക് -200 മില്ലി
3. മുട്ട -ഒന്ന്
4. ബട്ടറും പഞ്ചസാരയും ചേർത്ത് വറ്റിച്ചെടുത്ത പൈനാപ്പിൾ -200 ഗ്രാം
5. വാനില എസൻസ് -ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
പാൽ, കണ്ടൻസ്ഡ് മിൽക്ക്, പൈനാപ്പിൾ വേവിച്ചത്, മുട്ട എന്നിവ നന്നായി ബ്ലെൻഡ് ചെയ്യുക. അൽപം വാനില എസൻസും മിക്സ് ചെയ്യാം.
പ്രീഹീറ്റഡ് ഓവനിൽ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. തണുത്ത ശേഷം മുകളിൽ ക്രംബ്ൾഡ് മിക്സ് ടോപ്പിങ് ചെയ്തു സെർവ് ചെയ്യാം.