ഈത്തപ്പഴം ഉപയോഗിച്ച് കിടിലൻ ലോഫ് തയാറാക്കാം (Date loaf)
text_fieldsഡേറ്റ് ലോഫ്. ചിത്രം: മുഹമ്മദ് തസ്നീർ
ചേരുവകൾ
1. ഈത്തപ്പഴം: 20 എണ്ണം കുരുകളഞ്ഞത്
2. പാൽ -ഒന്നര കപ്പ് ചൂടാക്കിയത്
3. വെണ്ണ ഉരുക്കിയത് -അര കപ്പ്
4. ഗോതമ്പ് പൊടി -ഒരു കപ്പ്
5. മധുരമില്ലാത്ത കൊക്കോ പൗഡർ -കാൽ കപ്പ്
6. ബേക്കിങ് സോഡ -ഒരു നുള്ള്
7. ബേക്കിങ് പൗഡർ -അര ടീസ്പൂൺ
8. വാൾനട്ട് -ഒരു കപ്പ്, കഷണങ്ങളാക്കിയത്
9. മത്തൻ കുരു -കാൽ കപ്പ്
10. സൺഫ്ലവർ സീഡ് -കാൽ കപ്പ്
11. റോബസ്റ്റ പഴം -ഒന്ന്, വട്ടത്തിൽ മുറിച്ചത്
തയാറാക്കുന്ന വിധം
1. ചൂടുപാലിൽ ഈത്തപ്പഴം ഒരു മണിക്കൂർ കുതിർക്കാൻ വെക്കുക. നന്നായി സോഫ്റ്റ് ആയാൽ അരച്ചെടുക്കാം.
2. ഉരുക്കിയ വെണ്ണയിലേക്ക് ഈ മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
3. ഇതിലേക്ക് ഗോതമ്പ് പൊടി അരിച്ചുചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കാം.
4. ഇവ 8 മുതൽ 11 വരെ ചേരുവകളുടെ കൂടെ ചേർത്ത് യോജിപ്പിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനിൽ 45- 50 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ചൂടാറിയ ശേഷം കട്ട് ചെയ്യാം.