ഫറാഷാ പ്രോൺസ് കാരറ്റ് റൈസ്. വീട്ടിൽ എളുപ്പം തയാറാക്കാവുന്ന കിടിലൻ ചെമ്മീൻ വിഭവം
text_fieldsഫറാഷാ പ്രോൺസ് കാരറ്റ് റൈസ്
ചേരുവകൾ
1. ബസ്മതി അരി -ഒന്നര കപ്പ്
2. നെയ്യ് -അര ടേബിൾ സ്പൂൺ
3. ബട്ടർ -ഒന്നര ടേബിൾ സ്പൂൺ
4. ഏലക്ക -രണ്ട്
5. ഗ്രാമ്പൂ -രണ്ട്
6. പട്ട -ഒരു ഇഞ്ച് പീസ്
7. ബേ ലീവ്സ് -ഒന്ന്
8. കുരുമുളകുപൊടി -അര ടീസ്പൂൺ
9. പച്ചമുളക് -രണ്ട്
10. വെളുത്തുള്ളി -രണ്ട്
11. വെള്ളം -മൂന്നു കപ്പ്
12. ഉപ്പ് -ആവശ‍്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ച അരി അരിപ്പയിലേക്ക് മാറ്റിവെക്കുക. ചൂടായ പാത്രത്തിലേക്ക് ബട്ടറും നെയ്യും ഒഴിച്ച് ഗരംമസാലകളും മുറിക്കാത്ത വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റിയതിലേക്ക് അരി ചേർത്ത് ഒന്ന് കൂടെ വഴറ്റുക. അതിലേക്ക് തിളച്ച വെള്ളമൊഴിച്ച് ഉപ്പിട്ട് വേവിച്ചെടുക്കാം.
മസാല കൂട്ടിനുള്ള ചേരുവകൾ
1. കാരറ്റ് കനം കുറച്ച് അൽപം നീളത്തിൽ മുറിച്ചെടുത്തത് -ഒരു കപ്പ്
2. സോയ സോസ് -ഒരു ടീസ്പൂൺ
3. കുരുമുളകുപൊടി -കാൽ ടീസ്പൂൺ
4. ബട്ടർ അല്ലെങ്കിൽ ഓയിൽ -ഒരു ടേബിൾ സ്പൂൺ
5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
6. ഉപ്പ് -ആവശ്യത്തിന്
7. സവാള മീഡിയം സൈസ് -ഒന്ന്
8. ചില്ലി ഫ്ലക്സ്, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത ചെമ്മീൻ ബട്ടറിൽ ഷാലോ ഫ്രൈ ചെയ്തെടുത്തത് -ഒരു കപ്പ്
9. കാപ്സിക്കം -അരക്കപ്പ്
10. പുതിനയില -രണ്ടു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
1. ബട്ടർ ചൂടാവുമ്പോൾ ചെറുതായി നീളത്തിൽ മുറിച്ച കാരറ്റ് വഴറ്റിയതിലേക്ക് സോയാസോസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് അടച്ചുവെച്ചു മാറ്റിവെക്കാം.
2. സവാള വഴറ്റിയതിലേക്ക് കാപ്സിക്കം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, രണ്ടു സ്പൂൺ വെള്ളം എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് അടച്ചു വേവിക്കാം.
3. ഇതിലേക്ക് ഷാലോ ഫ്രൈ ചെയ്ത ചെമ്മീനും കാരറ്റ് വേവിച്ചതും പുതിനയിലയും യോജിപ്പിക്കാം.
4. വേവിക്കുന്ന പാത്രത്തിൽ അൽപം ഓയിൽ ടച്ച് ചെയ്തു സഫ്രോൺ വാട്ടർ വിതറി അതിനുമുകളിൽ കാരറ്റ് റിബൺ വെക്കാം.
5. ശേഷം വേവിച്ചുവെച്ച റൈസ് പകുതി ചേർത്ത് അതിനു മുകളിൽ ഈ മസാലക്കൂട്ട് വെച്ച് അതിനുമുകളിൽ വീണ്ടും റൈസ് വെച്ച് പ്രീഹീറ്റ് ചെയ്ത ഓവനിൽ 10-15 മിനിറ്റ് വേവിച്ച് ചൂടോടെ സെർവ് ചെയ്യാം...