Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFoodchevron_rightCookingchevron_rightതാറാവ് റോസ്റ്റ്...

താറാവ് റോസ്റ്റ് കഴിക്കാം, ഓറഞ്ച് സോസിനൊപ്പം

text_fields
bookmark_border
താറാവ് റോസ്റ്റ് കഴിക്കാം, ഓറഞ്ച് സോസിനൊപ്പം
cancel
camera_alt

ചിത്രം: മുഹമ്മദ് തസ്നീർ


ചേരുവകൾ

സൈഡ് ഡിഷിന്

1. അധികം മൂക്കാത്ത കാരറ്റ് -100 ഗ്രാം

2. സൂകീനീ -100 ഗ്രാം

3. കോളിഫ്ലവർ -100 ഗ്രാം

4. ചെറി ടൊമാറ്റോ -50 ഗ്രാം

5. കൂൺ -100 ഗ്രാം

6. ഒലീവ് ഓയിൽ -അൽപം

7. ഫ്രഷ് തൈം -അൽപം

8. ഉപ്പ് -ആവശ‍്യത്തിന്

9. കുരുമുളക് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. കാരറ്റ്, ചെറുതായി അരിഞ്ഞ ബേബി മാരോ, കോളി ഫ്ലവർ എന്നിവ തിളപ്പിക്കുക. കൂൺ രണ്ടായി മുറിച്ച് അതിലേക്ക് അൽപം ഒലീവ് ഓയിൽ, ഉപ്പ്, കുരുമുളക്, ഫ്രഷ് തൈം എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് പാനിൽ ഗ്രിൽ ചെയ്ത് വെക്കുക.

2. മറ്റൊരു പാനിൽ ബട്ടർ ചേർത്ത് അതിലേക്ക് ചെറി ടൊമാറ്റോ, ഉപ്പ്, കുരുമുളക് എന്നിവയിട്ട് വഴറ്റിയെടുത്ത് മാറ്റിവെക്കാം.

ഡക്ക് സ്റ്റോക്ക് (duck stock)

താറാവിന്‍റെ എല്ലും സെലറിയും അരിഞ്ഞ കാരറ്റും ഉള്ളിയുമിട്ട് 30-45 മിനിറ്റ് തിളപ്പിച്ച് മാറ്റിവെക്കാം.

സോസിന്

1. ഓറഞ്ച് ജ്യൂസ് -100 മില്ലി

2. ഡക്ക് സ്റ്റോക്ക് -100 മില്ലി

3. അരിഞ്ഞ വെളുത്തുള്ളി -അഞ്ചു ഗ്രാം

4. ബാൽസമിക് വിനാഗിരി -10 മില്ലി

5. കുക്കിങ് ക്രീം -20 മില്ലി

6. ബട്ടർ -10 ഗ്രാം

7. കുരുമുളക് -ആവശ‍്യത്തിന്

8. തേൻ -20 മില്ലി

9. ഉപ്പ് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. ഒരു പാൻ ചൂടാക്കി അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി ചേർക്കാം.

2. അതിലേക്ക് ഓറഞ്ച് ജ്യൂസ്, ഡക്ക് സ്റ്റോക്ക് എന്നിവ ഒഴിച്ച് നന്നായി തിളപ്പിക്കാം.

3. തേൻ, ഉപ്പ്, കുരുമുളക്, ബാൽസമിക് വിനാഗിരി എന്നിവ ചേർത്ത് തിളപ്പിക്കാം. ശേഷം കുക്കിങ് ക്രീം ഒഴിച്ച് മാറ്റിവെക്കാം.

റോസ്റ്റഡ് ഡക്കിന്

1. ഒന്നര കിലോ തൂക്കമുള്ള താറാവ് -ഒന്ന്

2. ഓറഞ്ച് -100 ഗ്രാം

3. നാരങ്ങ നീര് -25 ഗ്രാം

4. വെളുത്തുള്ളി (വേർപെടുത്താത്തത്) -100 ഗ്രാം

5. ഫ്രഷ് തൈം -25 ഗ്രാം

6. ഒലീവ് ഓയിൽ -50 മില്ലി

7. കുരുമുളക് -ആവശ‍്യത്തിന്

8. ഉപ്പ് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. കഴുകി വൃത്തിയാക്കിയ താറാവ് ഇറച്ചിയിലേക്ക് ഒലീവ് ഓയിൽ, നാരങ്ങനീര്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യാം.

2. നാലു കഷണമായി മുറിച്ച ഓറഞ്ച്, പകുതി മുറിച്ച നാരങ്ങ, വേർപെടുത്താത്ത വെളുത്തുള്ളി, ഫ്രഷ് തൈം എന്നിവ താറാവിന്‍റെ അകത്തുവെച്ച് അലൂമിനിയം ഫോയിൽ കവർ ചെയ്ത് 320 ഡിഗ്രി ഫാരൻഹീറ്റിൽ രണ്ടു മണിക്കൂർ റോസ്റ്റ് ചെയ്യാം.

3. ശേഷം അലൂമിനിയം ഫോയിൽ ഇല്ലാതെ ഒന്നര മണിക്കൂർ റോസ്റ്റ് ചെയ്തെടുത്ത് സെർവ് ചെയ്യാം.





Show Full Article
TAGS:Food Recipe Easy Recipes 
News Summary - roasted duck a l'orange
Next Story