നോമ്പുതുറക്കും അത്താഴത്തിനുമെല്ലാം വിളമ്പാൻ വെജിറ്റബിൾ പുട്ട് (vegetable puttu)
text_fieldsവെജിറ്റബിൾ പുട്ട്. ചിത്രം: മുഹമ്മദ് തസ്നീർ
ചേരുവകൾ
1. പുട്ടുപൊടി -രണ്ടു കപ്പ്
2. വെള്ളം -ആവശ്യത്തിന്
3. കാരറ്റ് ഗ്രേറ്റ് ചെയ്തത് -ഒരു കപ്പ്
4. മുരിങ്ങയില -ഒരു കപ്പ്
5. ഇഞ്ചി മുറിച്ചത് -രണ്ടു ടേബിൾ സ്പൂൺ
6. കറിവേപ്പില നുറുക്കിയത് -രണ്ടു ടേബിൾ സ്പൂൺ
7. വെളുത്തുള്ളി മുറിച്ചത് -രണ്ടു ടീസ്പൂൺ
8. മല്ലിയില അരിഞ്ഞത് -അഞ്ചു ടേബിൾ സ്പൂൺ
9. തേങ്ങ ചിരകിയത് -രണ്ടു കപ്പ്
10. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. പുട്ടുപൊടിയിൽ പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് നനച്ചു 10 മിനിറ്റ് ഇളക്കാതെ വെക്കുക.
2. ഇതിലേക്ക് കാരറ്റ് ഗ്രേറ്റ് ചെയ്തത്, മുരിങ്ങയില, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി, മല്ലിയില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വീണ്ടും 10 മിനിറ്റ് വെക്കാം. ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കാം.
3. പുട്ടുകുറ്റിയിൽ തേങ്ങയും പുട്ടു മിശ്രിതവും ചേർത്ത് നിരത്തി ആവിയിൽ വേവിച്ചെടുക്കാം.