Begin typing your search above and press return to search.

രണ്ട് മിന്നൽക്കഥകൾ

രണ്ട് മിന്നൽക്കഥകൾ
cancel

മദമാണ്, മദമാണ്, മദമാണ് പ്രശ്നം

വളർത്തു മൃഗങ്ങളിലൊന്നിനെ

മതം പിടിച്ചു.

ഇപ്പോൾ ആലയിൽ

പശുവിന്റെ ഒച്ചയില്ല.

തീറ്റസാധനങ്ങളിൽ ഒന്നിനെ മതം പിടിച്ചു.

ഇപ്പോൾ തീൻമേശയിൽ മാംസമില്ല.

മതമല്ല മദമാണ് പിടിച്ചത്.

മതമല്ല മദമാണ് പ്രശ്നം.

പോ​ര

ഏ​ണ​സ്റ്റ് ഹെ​മി​ങ്‌ വെ​യും

ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റും ഇ​ന്ന​ലെ എ​ന്റെ വീ​ട്ടി​ൽ വ​ന്നു.

ഹെ​മി​ങ് വെ​യു​ടെ കൈ​യി​ൽ

‘ഓ​ൾ​ഡ്‌ മാ​ൻ ആ​ൻ​ഡ്‌ സീ’​യും ടാ​ഗോ​റി​ന്റെ കൈ​യി​ൽ ‘ഗീ​താ​ഞ്ജ​ലി’​യും ഉ​ണ്ടാ​യി​രു​ന്നു എ​നി​ക്ക് ത​രാ​ൻ.

ഞാ​ൻ പ​റ​ഞ്ഞു:

‘നി​ങ്ങ​ൾ വ​ലി​യ കാ​ൻ​വാ​സി​ൽ

വ​ലി​യ ര​ച​ന​ക​ളു​മാ​യി വ​രൂ.’

Show More expand_more
News Summary - Two lightning stories