Obituary
കഴക്കൂട്ടം: മൈത്രിനഗർ 10 യമുനയിൽ രാമചന്ദ്രൻപിള്ള (റിട്ട. എൻജിനീയറിങ് വി.എസ്.എസ്.സി)യുടെ ഭാര്യ സുരേഖ പിള്ള (75) നിര്യാതയായി. മക്കൾ: സുരേഷ് (ബംഗളൂരു) സുനിൽ (ബംഗളൂരു) മരുമക്കൾ: രജനി സുരേഷ്, ബിന്ദു സുനിൽ.
തിരുവനന്തപുരം: ശ്രീകാര്യം മുസ്ലിം പള്ളിക്ക് സമീപം എൻഡോറയിൽ നമ്പർ 8-ൽ എം.എസ്. സജദ് ഹുസൈെൻറ (റിട്ട. ടൈറ്റാനിയം) ഭാര്യ റഫിയാബീവി (69- റിട്ട. ഫിഷറീസ് ഡിപ്പാർട്മെൻറ്) നിര്യാതയായി. മക്കൾ: സലിൽ ഹയസ് (ബഹ്ൈറൻ), ഡോ. ഡയാന ഷിഹാബ് (ദുബൈ). മരുമക്കൾ: റജീന സലിൽ (ബഹ്ൈറൻ), ഷിഹാബ് (ദുബൈ). ഖബറടക്കം തിങ്കളാഴ്ച രാവിലെ പേട്ട മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വെള്ളറട: ഇടക്കോട് മാലൈക്കോട് കടമ്പവിളവീട്ടില് ജെ. വര്ഗീസ്(79) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്: റെള്സിലിന് വിമല, ജാക്ക്വിലിന് വിജിത. മരുമക്കള്: സ്റ്റാലി ജോണ്, ക്രിസ്റ്റല്.
നെടുമങ്ങാട്: വേങ്കോട് സന്നഗർ മൈനാകത്തിൽ സുരേഷ്കുമാർ (57) നിര്യാതനായി. മസ്കത്തിലെ ഗാലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: ബിന്ദു(വേങ്കോട് ക്ഷീരസംഘം ജീവനക്കാരി) മക്കൾ: ആർദ്ര, നേത്ര.
തിരുവനന്തപുരം: വെള്ളായണി മുകളൂർമൂല ചന്ദ്രദീപത്തിൽ സി.ജി. ബാലൻ (75) നിര്യാതനായി. ഐ.എസ്.ആർ.ഒ വലിയമല എൽ.പി.എസ്.സിയിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ക്രയോജനിക് റോക്കറ്റ് എൻജിെൻറ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സി.ജി. ബാലെൻറ നേതൃത്വത്തിലാണ് മംഗൾയാെൻറ സുപ്രധാന ഘടകമായ ലാം എന്ന ലിക്വിഡ് അപ്പോജി മോട്ടോർ ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തിമികവിന് രാഷ്ട്രപതി പുരസ്കാരം ഉൾെപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. ഓൾ സെയിൻറ്സ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: ദേവി പ്രിയ, ഗണേഷ്. സഞ്ചയനം ജൂൺ 17ന്.
പെരുമാതുറ: മാടൻവിള ഇടവിളാകംവീട്ടിൽ മുഹമ്മദ് ഇബ്രാഹിം (97) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുൽഫിക്കർ, സുനിത, സുമയ്യ. മരുമക്കൾ: നബില, അമീൻ, സഹീർ.
കണിയാപുരം: കരിച്ചാറ കുന്നുവിള വീട്ടിൽ അപ്പു (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോളി, ബിന്ദു, ഇന്ദുലേഖ, മിനി. മരുമക്കൾ: രാജു, ജലജൻ, സനൽകുമാർ, സതീശൻ.
വട്ടിയൂർക്കാവ്: മണ്ണറക്കോണം വിലയനിക്കോണം ലെയ്ൻ വി.എൻ.ആർ.എ 129 (ബി) ഉണ്ണിക്കൃഷ്ണ ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ, ശ്രീകുമാരി. മരുമക്കൾ: പരേതനായ ഹരികുമാർ, സീതകുമാരി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
കിളിമാനൂർ: പുളിമ്പള്ളിക്കോണം ഉദയശ്രീയിൽ മോഹൻദാസിെൻറ ഭാര്യ സുജാത എം.ദാസ് (65^ ഉദയശ്രീ മിൽ ഉടമ) നിര്യാതയായി. മക്കൾ: ബിന്ദുദാസ്, ബിനുദാസ് (സൗദി). മരുമക്കൾ: ആർ. സുധികുമാർ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് കിളിമാനൂർ), നിഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
തോന്നയ്ക്കൽ: വിഷ്ണുമംഗലം അഭിറാമിൽ അനിൽകുമാർ.ജിയുടെ (എക്സ് ആർമി) ഭാര്യയും പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും സുഭാഷിണി അമ്മയുടെയും മകളുമായ പ്രിയ അനിൽകുമാർ (47) നിര്യാതയായി. മക്കൾ: അഭിജിത്ത് (ഇന്ത്യൻ ആർമി), അഭിരാമി. മരുമക്കൾ: ശ്രീജിത്ത് എസ്. നായർ, അമൃത സാബു.
നെട്ടയം: എ.ആർ.എ 31 ശ്രീവർധനിൽ ബാലകൃഷ്ണൻ. ബി (81) നിര്യാതനായി. ഭാര്യ: എ. സുഭദ്രാമ്മ. മക്കൾ: പ്രദീപ്കുമാർ (മസ്കത്ത്), വിജയലക്ഷ്മി. മരുമക്കൾ: സോജശ്രീധർ, അനിൽകുമാർ (ഖത്തർ).
തിരുവനന്തപുരം: ചാക്ക നടുത്തട്ടിൽ വീട്, ടി.സി 86/181ൽ സി. ശിവാനന്ദൻ (84) നിര്യാതനായി. ഭാര്യ: പി. ചാന്ദ്നി.