തിരുവനന്തപുരം: വെള്ളായണി മുകളൂർമൂല ചന്ദ്രദീപത്തിൽ സി.ജി. ബാലൻ (75) നിര്യാതനായി. ഐ.എസ്.ആർ.ഒ വലിയമല എൽ.പി.എസ്.സിയിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ക്രയോജനിക് റോക്കറ്റ് എൻജിെൻറ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സി.ജി. ബാലെൻറ നേതൃത്വത്തിലാണ് മംഗൾയാെൻറ സുപ്രധാന ഘടകമായ ലാം എന്ന ലിക്വിഡ് അപ്പോജി മോട്ടോർ ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തിമികവിന് രാഷ്ട്രപതി പുരസ്കാരം ഉൾെപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. ഓൾ സെയിൻറ്സ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: ദേവി പ്രിയ, ഗണേഷ്. സഞ്ചയനം ജൂൺ 17ന്.