Obituary
കല്ലമ്പലം: ചേന്നൻകോട് രമ്യ രാഗത്തിൽ എൻ. സത്യരാജൻ (71-റിട്ട.ജെ.ടി.ഒ) നിര്യാതനായി. ഭാര്യ: കെ. വസുമതി (റിട്ട.എച്ച്.എം എച്ച്.എസ്.എസ് താഴെ വെട്ടൂർ). മക്കൾ: രമ്യ വി.എസ് രാജ് (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്), രാഗേഷ് വി.എസ് രാജ് (ഷാർജ). മരുമക്കൾ: ബിനു ഡി.വി (താലൂക്ക് സർവേയർ വർക്കല), ദീപ്തി എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
മണ്ണന്തല: ചെഞ്ചേരി വലിയവിള സി.കെ.ആർ.എ -33 സ്മിത ഭവനിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ശാന്തമ്മ സി (74, റിട്ട പി.ഡബ്ല്യു.ഡി സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. മകൾ: സ്മിത പി.എസ് (ടീച്ചർ). മരുമകൻ: അജികുമാർ (റെയിൽവേ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: പാളയംകുന്ന് സ്മിത കോട്ടേജിൽ വിത്സൻ ആർ (68) നിര്യാതയായി. ഭാര്യ: രാഗിണി. മകൾ: സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഉൗക്കോട്: നളന്ദയിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ലളിതാഭായി അമ്മ (90) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: കുരയ്ക്കണ്ണി വടക്കേ കുടിയാട്ടിൽവീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെയും ഓമനയമ്മയുടെയും മകൻ അനിൽകുമാർ (47-ഉണ്ണികൃഷ്ണൻ) നിര്യാതനായി. കൊല്ലം എന്നീസ് ബ്യൂട്ടി പാർലർ ഉടമയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: അർജുൻ, അനന്തൻ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
വടശ്ശേരിക്കോണം: തോക്കാട്ടിൽ വാറുവിളവീട്ടിൽ എം. അബ്ദുൽ റഹിം (69) നിര്യാതനായി. ഭാര്യ: ലൈലബീഗം. മക്കൾ: ഷിജി, ജാസ്മി. മരുമക്കൾ: നജീം, ഷിഹാം.
മുടപുരം: കോരാണി കുറക്കട ഭാവന ജങ്ഷൻ രാജ്നിവാസിൽ പരേതനായ രാജൻ ആശാരിയുടെ ഭാര്യ വിമല (68) നിര്യാതയായി. മക്കൾ: രാജ്കുമാർ, വിനോദ്കുമാർ. മരുമകൾ: രേവതി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: നെയ്യാറ്റിന്‍കര തുങ്ങത്തുവിള എസ്.എസ് ഭവനില്‍ പരേതനായ അസറി നാടാരുടെ ഭാരൃ ജ്ഞാനമ്മ (88) നിര്യാതയായി. മക്കള്‍: പരേതനായ ഡേവില്സണ്, സനല്‍കുമാര്‍, സുഗന്ധി. മരുമക്കള്‍: സുമതി, ലാസര്‍, ബിന്ദു.
വെഞ്ഞാറമൂട്: കിടങ്ങുവിളവീട്ടില് (രാധാ മന്ദിരം) പരേതനായ കൃഷ്ണെൻറ ഭാര്യ വിശാലാക്ഷി (94) നിര്യാതയായി. മകള്‍. രാധ. മരുമകന്: പീതാംബരന്.
വള്ളക്കടവ്: ഓൾ സെയിൻറ്സ് അബ്ദുൽ അസീസ് (75, സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: റംലാബീവി (കൈതമുക്ക്). മക്കൾ: ഷർമിള ബീവി, ഷജില ബീവി, ഷജീനാബീവി, ഷിബുദ്ദീൻ. മരുമക്കൾ: മാഹീൻ, നവാസ്, ഷഹീൻ, ബിനൂഷ.
കുഴിത്തുറ: കവിയും വാഗ്മിയും റിട്ട. ട്രഷറി ഓഫിസറുമായ പാകോട് മാധവ മന്ദിരത്തില്‍ നാരായണപിള്ള (87) നിര്യാതനായി. ഉണ്ണിനിലാവ്, പാകോടിെൻറ കവിതകള്‍ എന്നിവ അദ്ദേഹത്തിെൻറ രചനകളാണ്. തമിഴ്നാട് മലയാളം പാഠാവലിയില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്തിര തിരുനാള്‍, കന്യാകുമാരി ജില്ല മലയാള സമാജം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കന്യാകുമാരി മലയാള സമാജം രക്ഷാധികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി രാജ് ഗോപാല്‍ നാരായൺ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെക്കാലം കേന്ദ്ര ഇൻറലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയശേഷം ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ മൂന്നുവരെയാണ് സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചത്. കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലപാതകം ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരിക്കെ ഇദ്ദേഹമാണ് ആദ്യം അന്വേഷിക്കുന്നത്. മൃതദേഹം ഞായറാഴ്ച രാവിലെയോടെ കവടിയാർ ഇൻകംടാക്സ് ഓഫിസിനടത്തുള്ള അദ്ദേഹത്തിെൻറ വസതിയായ അശ്വതിയിലേക്ക് കൊണ്ടുവരും. തുടർന്ന് ഒരുമണിക്ക് പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്കാരചടങ്ങുകൾ നടക്കും. ഭാര്യ: പരേതയായ തങ്ക് രാജ് ഗോപാൽ: മക്കൾ: ഡോ. ഗോപിനാഥ് നാരായൺ (യു.കെ), ഡോ. സുചരിത (യു.കെ), രാജീവ് നാരായൺ (യു.കെ) മരുക്കൾ: ഡോ. ആശ രാമകൃഷ്ണൻ, സുചേത. രാജ് ഗോപാല്‍ നാരായണിെൻറ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുശോചിച്ചു.