കുഴിത്തുറ: കവിയും വാഗ്മിയും റിട്ട. ട്രഷറി ഓഫിസറുമായ പാകോട് മാധവ മന്ദിരത്തില്‍ നാരായണപിള്ള (87) നിര്യാതനായി. ഉണ്ണിനിലാവ്, പാകോടിെൻറ കവിതകള്‍ എന്നിവ അദ്ദേഹത്തിെൻറ രചനകളാണ്. തമിഴ്നാട് മലയാളം പാഠാവലിയില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്തിര തിരുനാള്‍, കന്യാകുമാരി ജില്ല മലയാള സമാജം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കന്യാകുമാരി മലയാള സമാജം രക്ഷാധികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.