Obituary
മുടപുരം: കോരാണി 18ാം മൈൽ ഷിയാസ് മൻസിലിൽ ഷറഫുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഷഫീല ബീവി. മക്കൾ: മുഹമ്മദ് ഷിയാസ്, മുഹമ്മദ് ഷിറാസ്, ഫാത്തിമ.
മുടവൻമുകൾ: കേശവദേവ് റോഡ് കെ.ആർ.ആർ.എ 67ൽ സെക്രേട്ടറിയറ്റ് ധനകാര്യ വകുപ്പ് റിട്ട. പി.എ ശ്രീധരൻനായർ (75) നിര്യാതനായി. ഭാര്യ: ജയന്തികുമാരി. മക്കൾ: സജുകുമാർ, ശ്രീജകുമാരി (കെ.എസ്.എഫ്.ഇ). മരുമകൻ: ഹരികുമാർ (കെ.എസ്.എഫ്.ഇ)
കണിയാപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അണ്ടൂർക്കോണം ആദർശിൽ എം.എച്ച്.എം. കണ്ണ് (58^ സി.പി.എം പറമ്പിൽപാലം ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: നസീമബീവി. മക്കൾ: ഷെറിൻ, രേഷ്മ, ആദർശ്. ഏറെക്കാലം അബൂദബി മലയാളി സമാജം പ്രവർത്തകനായിരുന്നു. നിരവധി ബുക്കുകൾ എഴുതിയിട്ടുണ്ട്. ദീർഘകാലം പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ് പ്രസിഡൻറായിരുന്നു. നേരത്തേ കണിയാപുരത്ത് രാജാധാനി ടെക്സ്റ്റൈൽസും ജ്വല്ലറിയും നടത്തിയിരുന്നു. പെരുമാതുറ കിഴക്കതിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.
നേമം: ഇടയ്ക്കോട് പുളിമൂട് ശിവതീർഥത്തിൽ ശാന്തകുമാരി (63) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: അനൂജ, മിനൂജ. മരുമക്കൾ: രാജേഷ്, വിനീഷ്.
ഒറ്റശേഖരമംഗലം: മണിയറത്തല കൃഷ്ണവിലാസത്തിൽ വി. കൃഷ്ണൻകുട്ടി നായർ (68) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീകാന്ത്, ശ്രീലക്ഷ്മി. മരുമക്കൾ: ബി. പവിത്ര, ആർ.ജി. കിഷോർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കണിയാപുരം : ചിറയ്ക്കൽ കൃപാലയത്തിൽ തങ്കരാജൻ (62) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: ഷെറിൻ, മെറിൻ, ഫെറിൻ. മരുമക്കൾ: ഡെന്നി, ലാലു.
പയറ്റുവിള: പുലിയൂർക്കോണം തോട്ടിൽകര പണയിൽ വീട്ടിൽ കരുണാകരെൻറ ഭാര്യ ലളിത (68) നിര്യാതയായി. മക്കൾ: സീമ (സെക്രേട്ടറിയറ്റ്, ഫിനാൻസ്), പ്രവീൺകുമാർ (ഗൾഫ്), മഞ്ജുഷ. മരുമക്കൾ: ഷാജി, ആശ, സുമേഷ്.
കല്ലമ്പലം: ചാത്തൻപാറ പുതുവിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ ഐഷാ ബീവി (88) നിര്യാതയായി.
കഴക്കൂട്ടം: വടക്കുംഭാഗം മണക്കാട്ടുവിളാകത്ത് വീട്ടിൽ താജുദ്ദീൻ (80) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: നസീറബീവി, മുഹമ്മദ് ഷാഫി (ഷാർജ), നാസർ, അൻസൂറ ബീവി. മരുമക്കൾ: സലിം.എം (ബയോക്ലിനിക്കൽ ലാബ്), താഹ (മദീന), ജസീലബീവി.
കൈലാത്തുകോണം: വിജി ഭവനിൽ പരേതനായ സുകുമാരെൻറ മകൻ രമണൻ (58) നിര്യാതനായി. ഭാര്യ: വിജി. മക്കള്: അരുൺ രമണൻ, അനു രമണൻ. മരുമകള്: ജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ഇടയ്ക്കോട്: മാേങ്കാട്ടുകോണം ബി.എൽ ഹൗസിൽ കരുണാകരെൻറ ഭാര്യ ടി. ഒാമന (69) നിര്യാതയായി. മക്കൾ: രമ, ലത. മരുമക്കൾ: ബാബു, ഭാഗ്യരാജ്. പ്രാർഥന വ്യാഴാഴ്ച രാവിലെ 8.30ന്.
കണിയാപുരം: അണക്കപ്പിള്ള മുഹ്സിന മൻസിലിൽ അബ്ദുൽ സലാമിെൻറ ഭാര്യ നസീമബീവി (59) നിര്യാതയായി. മക്കൾ: സജാദ്, മനാഫ്, അൻസാരി, ഐശത്ത്, മുഹ്സിന. മരുമക്കൾ: നൗഷാദ്, ഷെമീർ, സോഫിയ, ഷിജിന, തൻസി.