കണിയാപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അണ്ടൂർക്കോണം ആദർശിൽ എം.എച്ച്.എം. കണ്ണ് (58^ സി.പി.എം പറമ്പിൽപാലം ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: നസീമബീവി. മക്കൾ: ഷെറിൻ, രേഷ്മ, ആദർശ്. ഏറെക്കാലം അബൂദബി മലയാളി സമാജം പ്രവർത്തകനായിരുന്നു. നിരവധി ബുക്കുകൾ എഴുതിയിട്ടുണ്ട്. ദീർഘകാലം പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ് പ്രസിഡൻറായിരുന്നു. നേരത്തേ കണിയാപുരത്ത് രാജാധാനി ടെക്സ്റ്റൈൽസും ജ്വല്ലറിയും നടത്തിയിരുന്നു. പെരുമാതുറ കിഴക്കതിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.