Obituary
കല്ലറ: ലോറിയിടിച്ച് ഐ.ടി സ്ഥാപന ഉടമയായ യുവാവ് മരിച്ചു. കതിരുവിള ജബിന്‍ നിവാസില്‍ ജലാലുദ്ദീെൻറയും ഹസീനയുടെയും മകന് ജാബിര്‍ ജലാല്‍(28) ആണ് മരിച്ചത്. സഹോദരന് ജാനിഷ് ജലാലിനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ച ദേശീയപാതയില്‍ ചേര്‍ത്തലക്ക് സമീപമായിരുന്നു അപകടം.കമ്പനി ആവശ്യത്തിനായി എറണാകുളത്തേക്ക് പോയ ജാബിര്‍ ജലാലും സഹോദരനും മറ്റ് രണ്ട് സുഹൃത്തുക്കളും കാറില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ജാബിര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ഉറക്കം വന്നതിനാല്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്ന് കാര്‍ ഓടിക്കുന്നതിനായി മറുവശത്ത് നിന്ന് ജാനിഷ് ഡ്രൈവിങ് സീറ്റിനടുത്തേക്ക് എത്തിയ സമയത്ത് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജാബിറിെൻറ ജീവന് രക്ഷിക്കാനായില്ല. കാറില്‍ ലോറി ഇടിക്കാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടില്ല. ജബിന്‍ ജലാല്‍ സഹോദരിയാണ്.
പാറശ്ശാല: വിദ്യാർഥിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ധനുവച്ചപുരം അലത്തറവിളാകം ആശാവിളാകം വീട്ടില്‍ സുരേന്ദ്രെൻറയും ആശയുടെയും മകന് അരവിന്ദ് (19) ആണ് മരിച്ചത്. ധനുവച്ചപുരം വി.ടി.എം എന്‍.എസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാർഥിയുമാണ്. ഇന്നലെ രാത്രിയോടെ ധനുവച്ചപുരം െറയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. പാറശ്ശാല പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിനായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആറ്റുകാൽ: പാടശ്ശേരി ലെയിനിൽ ടി.സി. 22/234 തുളസി ഭവനിൽ കെ. സുരേന്ദ്രെൻറ ഭാര്യ പത്മകുമാരി (55) നിര്യാതയായി. മകൾ: സുമാറാണി. മരുമകൻ: ഗണേഷ്.
തിരുവല്ലം: സൂര്യമംഗലം മധുസൂദനെൻറ ഭാര്യ ഇന്ദിര നായർ (58) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീലക്ഷ്മി. മരുമക്കൾ: സതീഷ്കുമാർ, ദീപു ദാമോദരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വെങ്ങാനൂർ: വെണ്ണിയൂർ ബിജിഷ് ഭവനിൽ സുന്ദരി (85) നിര്യാതയായി. മക്കൾ: വാസുദേവൻ, രാജേന്ദ്രൻ, വിജയൻ, ശോഭന, പരേതയായ ശ്രീമതി. മരുമക്കൾ: ശിവൻ, വസന്ത, ശോഭന, ഷീല, പരേതനായ താംസൻ.
പാറശ്ശാല: പനച്ചമൂട് വേൺകോഡ് കൈലാസിൽ എം.വി. പരമേശ്വരൻ പിള്ള (70) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: പ്രതീപ് ആനന്ദ് (ഗവ.ബോയ്സ് സ്കൂൾ നെയ്യാറ്റിൻകര.), പ്രവീൺ ആനന്ദ് (കേരള പൊലീസ്). മരുമക്കൾ: സാനുജകുമാരി (റെയിൽവേ ), പ്രീത (ശ്രീ ചിത്തിര തിരുനാൾ സ്കൂൾ).
കാരയ്ക്കാമണ്ഡപം: മുതുകാട്ടുവിള ലെയ്ൻ എസ്.എൽ സദനത്തിൽ സുരേന്ദ്രൻ ആശാരി (70-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ലേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: നഗരൂർ ഗണപതിയാംകോണം ദാറുൽ നൂറിൽ സുധീർ (44- എ.ബി.കെ) നിര്യാതനായി. ഭാര്യ: ഷംലബീവി. മക്കൾ: നാദിയ, അനസ്. മരുമകൻ: ഷംനാദ്.
മംഗലപുരം: മംഗലപുരം പൊലീസ് സ്റ്റേഷനു സമീപം കുളങ്ങര വീട്ടില്‍ മുഹമ്മദ് കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: ബീവി കുഞ്ഞ്. മക്കള്‍: ഷംസുന്നിസ, റസിയാ ബീവി, നൂര്ജഹാന്, സമീന. മരുമക്കള്‍: നാസിമുദ്ദീന്, ഫസലുദ്ദീന്‍, ജവാദ്, നവാസ്.
നെടുമങ്ങാട്: പാലാംകോണം വിഷ്ണുഭവനിൽ എ. രാജു (60) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: രാഹുൽ (വിഷ്ണു). മരുമക്കൾ: നീതു ജോർജ്. സഞ്ചയനം 29ന് രാവിലെ ഒമ്പതിന്.
ആറ്റിങ്ങല്‍: രാമച്ചംവിള അനീഷ് നിവാസില്‍ എ. മഹേശ്വരന് (72) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മക്കള്‍: അനീഷ്, അജീഷ്, അബൂഷ്. മരുമക്കള്‍: സൗമ്യ, ഹരീഷ്മ, രേഷ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: ശാന്തുംമൂല ശിവോദയത്തിൽ എ.ജി. ചന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പരേതനായ ജയകുമാർ, രതീഷ് കുമാർ (സെക്രേട്ടറിയറ്റ്), രാജേഷ് കുമാർ (കൃഷിഭവൻ). മരുമക്കൾ: കൃഷ്ണപ്രിയ, ശ്രീകല, വീണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.