കല്ലറ: ലോറിയിടിച്ച് ഐ.ടി സ്ഥാപന ഉടമയായ യുവാവ് മരിച്ചു. കതിരുവിള ജബിന്‍ നിവാസില്‍ ജലാലുദ്ദീെൻറയും ഹസീനയുടെയും മകന് ജാബിര്‍ ജലാല്‍(28) ആണ് മരിച്ചത്. സഹോദരന് ജാനിഷ് ജലാലിനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ച ദേശീയപാതയില്‍ ചേര്‍ത്തലക്ക് സമീപമായിരുന്നു അപകടം.
കമ്പനി ആവശ്യത്തിനായി എറണാകുളത്തേക്ക് പോയ ജാബിര്‍ ജലാലും സഹോദരനും മറ്റ് രണ്ട് സുഹൃത്തുക്കളും കാറില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ജാബിര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ഉറക്കം വന്നതിനാല്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്ന് കാര്‍ ഓടിക്കുന്നതിനായി മറുവശത്ത് നിന്ന് ജാനിഷ് ഡ്രൈവിങ് സീറ്റിനടുത്തേക്ക് എത്തിയ സമയത്ത് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജാബിറിെൻറ ജീവന് രക്ഷിക്കാനായില്ല. കാറില്‍ ലോറി ഇടിക്കാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടില്ല. ജബിന്‍ ജലാല്‍ സഹോദരിയാണ്.