Obituary
കൊറളിയോട്: െഎ.എസ്.ആർ.ഒ ജങ്ഷനിൽ ജിപിൻ ഹൗസിൽ പേരതനായ ജോർജിെൻറ മകൻ ഡെന്നിസൻ (55) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മകൾ: ജിപിൻ, ജിതിൻ. മരണാനന്തര പ്രാർഥന 23ന് രാവിലെ 8.30ന് ചുള്ളിമാനൂർ തിരുഹൃദയ ദേവാലയത്തിൽ.
ആറ്റിങ്ങല്‍: ആര്.ബി സദനത്തില്‍ കെ. കൃഷ്ണന്‍കുട്ടി (90) നിര്യാതനായി. മരണാനന്തരചടങ്ങ് ഡിസംബര്‍ മൂന്നിന്.
തക്കല: പത്മനാഭപുരം നിയോജകമണ്ഡലം മുൻ എം.എൽ.എയും ജനതാദൾ (സോഷ്യലിസ്റ്റ്) തമിഴ്നാട് സംസ്ഥാന പ്രസിഡൻറുമായ തക്കല അഞ്ചുവർണം റോഡിൽ പി. മുഹമ്മദ് ഇസ്മായിൽ (94) നിര്യാതനായി. കുളച്ചൽ സ്വദേശിയാണ്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച രാത്രി മരിച്ചു. കുളച്ചലിൽ മുസ്ലിം വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയ ആദ്യ വ്യക്തിയാണ്. 1956 മുതൽ മൂന്നു വർഷം കുളച്ചൽ നഗരസഭ ചെയർമാൻ. 1957 മുതൽ 1960 വരെ കുളച്ചൽ ജമാഅത്ത് പ്രസിഡൻറും 1980 മുതൽ 1984 വരെ പത്മനാഭപുരം നിയോജകമണ്ഡലത്തിൽ ജനതാ പാർട്ടിയുടെ എം.എൽ.എയുമായിരുന്നു. 1991,1996 ലും ജനതാദൾ സ്ഥാനാർഥിയായി ലോക്സഭയിലേക്കും മത്സരിച്ചു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തമിഴ്നാട് സർക്കാറിെൻറ ഡൽഹി പ്രതിനിധി ദളവായ് സുന്ദരം, സുരേഷ്രാജൻ എം.എൽ.എ ഉൾപ്പെടെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: ബി. സുഹറാബീവി. മകൾ: നജിമുന്നിസ.
കഴക്കൂട്ടം: ദേവനഗർ -35 എ വിജയ ഭവനിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വിജയമ്മ (73) നിര്യാതയായി. മക്കൾ: കുമാർ, മോളി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: വിമല, രാജീവ് കുമാർ, സുമ.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: അരുവിയോട് അമരാവതിയില്‍ പരേതനായ ഭാസ്കരന് ആശാരിയുടെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കള്‍: ജലജകുമാരി, രാജേന്ദ്രന്, മണികണ്ഠന്, ശ്രീലത. മരുമക്കള്‍: വിശ്വനാഥന്, അജിത, അനിത, കൃഷ്ണന്‍കുട്ടി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് ഉഷസ്സിൽ സൂര്യകിരൺ (19) നിര്യാതനായി. പിതാവ്: ഷിബു. മാതാവ്: അംത. സഹോദരി: നക്ഷത്ര.
ആര്യനാട്: കാഞ്ഞിരംമൂട് ശോഭാ മന്ദിരത്തിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ പി. സാവിത്രി (82) നിര്യാതയായി. മക്കൾ: ശോഭ, പ്രഭ, ശുഭ. മരുമക്കൾ: ചന്ദ്രൻ, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് വിളയിൽ വീട്ടിൽ രാജൻ (58) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അമൃതാരാജ്, അമൽ രാജ്.
കാട്ടാക്കട: പൂവച്ചൽ തെങ്ങുവിള അഭിലാഷ് ഭവനിൽ മനോഹരൻ നായർ (60) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: അഭിലാഷ്, അശ്വതി. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
കണിയാപുരം: പുന്നവിളാകം കെ.എൻ.െക ഹൗസിൽ പരേതനായ കെ. കൃഷ്ണെൻറ ഭാര്യ വിജയമ്മ (82) നിര്യാതയായി. മകൻ: മോഹനൻ മരുമകൾ: അംബിക. സഞ്ചയനം ഞായറാഴ്ച 8.30ന്.
മുരുക്കുംപുഴ: ഇടവിളാകം പടിഞ്ഞാറ്റുവിള വീട്ടിൽ ശ്രീധരൻ (93-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.
ഇരിഞ്ചയം: മുക്കോലക്കൽ അഷ്ടപതിയിൽ സുരേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ദീപു, ദീപ്തി. മരുമകൾ: സ്വാതികൃഷ്ണ