തക്കല: പത്മനാഭപുരം നിയോജകമണ്ഡലം മുൻ എം.എൽ.എയും ജനതാദൾ (സോഷ്യലിസ്റ്റ്) തമിഴ്നാട് സംസ്ഥാന പ്രസിഡൻറുമായ തക്കല അഞ്ചുവർണം റോഡിൽ പി. മുഹമ്മദ് ഇസ്മായിൽ (94) നിര്യാതനായി. കുളച്ചൽ സ്വദേശിയാണ്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച രാത്രി മരിച്ചു. കുളച്ചലിൽ മുസ്ലിം വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയ ആദ്യ വ്യക്തിയാണ്. 1956 മുതൽ മൂന്നു വർഷം കുളച്ചൽ നഗരസഭ ചെയർമാൻ. 1957 മുതൽ 1960 വരെ കുളച്ചൽ ജമാഅത്ത് പ്രസിഡൻറും 1980 മുതൽ 1984 വരെ പത്മനാഭപുരം നിയോജകമണ്ഡലത്തിൽ ജനതാ പാർട്ടിയുടെ എം.എൽ.എയുമായിരുന്നു. 1991,1996 ലും ജനതാദൾ സ്ഥാനാർഥിയായി ലോക്സഭയിലേക്കും മത്സരിച്ചു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തമിഴ്നാട് സർക്കാറിെൻറ ഡൽഹി പ്രതിനിധി ദളവായ് സുന്ദരം, സുരേഷ്രാജൻ എം.എൽ.എ ഉൾപ്പെടെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: ബി. സുഹറാബീവി. മകൾ: നജിമുന്നിസ.